തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസവും കരിയര്‍ വികസനവും ലക്ഷ്യമാക്കി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ബിരുദധാരികള്‍ക്കും ബിരുദവിദ്യാര്‍ഥികള്‍ക്കുമായി ടാലന്‍റ് പരീക്ഷ നടത്തുന്നു. പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന 10 പേര്‍ക്ക് സിവില്‍ സര്‍വിസ് പരീക്ഷക്ക് പരിശീലനത്തിനുള്ള തുക നല്‍കും. സെപ്റ്റംബര്‍ അവസാനവാരമാണ് പരീക്ഷ. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും മേല്‍വിലാസം എഴുതിയ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ജില്ലാ യൂത്ത് കോഓഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം - 695 035 വിലാസത്തില്‍ സെപ്റ്റംബര്‍ 10ന് മുമ്പ് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.