കാലിക്കറ്റ് സർവകലാശാല വാർത്തകൾ

ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സർവകലാശാലയിൽ നാല് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാങ്ഗ്വേജ് പത്തോളജി സപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 15നകം സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍. എം.സി.എ വൈവ നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ പ്രോജക്ട് ഇവാല്വേഷനും വൈവയും 25ന് നടക്കും.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ എട്ടിന് തുടങ്ങും.

കോഷന്‍ ഡെപ്പോസിറ്റ്

കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവകുപ്പില്‍ 2013 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.എ വിദ്യാർഥികളും 2014 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.ഫില്‍ വിദ്യാർഥികളും കോഷന്‍ ഡെപ്പോസിറ്റ് തുക തിരിച്ചുവാങ്ങിയിട്ടില്ലെങ്കില്‍ 28നകം കൈപ്പറ്റണം. അല്ലെങ്കിൽ സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കും.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഹിന്ദി പഠനവകുപ്പില്‍ പി.എച്ച്.ഡി. ഗവേഷണത്തിന് രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ ഡിസംബര്‍ രണ്ടിനകം വകുപ്പ് തലവന് അപേക്ഷ സമര്‍പ്പിക്കണം.

അറബിക് അസി. പ്രഫസര്‍

കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളില്‍ ബി.എഡ് കോഴ്സിന് അറബിക് അസിസ്റ്റന്റ് പ്രഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍.

വനിത ഹോസ്റ്റല്‍ മേട്രണ്‍

കാലിക്കറ്റ് സര്‍വകലാശാല വനിത ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് പാനല്‍ തയാറാക്കുന്നു. എസ്.എസ്.എല്‍.സിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 2022 ജനുവരി ഒന്നിന് 50 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. വിവരങ്ങള്‍ വെബ്സൈറ്റില്‍.

Tags:    
News Summary - Calicut University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.