ആദായ നികുതി നിരക്കുകളിൽ ഇളവ്​ 

ന്യൂഡൽഹി: ആദായ നികുതി ദായകർക്ക്​ 25 ശതമാനം നികുതിയിളവ്​ പ്രഖ്യാപിച്ചു. ആദായ നികുതി റി​ട്ടേൺ നവംബർ 30 നകം സമർപ്പിച്ചാൽ മതി. നേരത്തേ ജൂലൈ 31നും ഒക്​ടോബർ 31നകം സമർപ്പിക്കേണ്ട നികുതി റി​ട്ടേൺ സമയപരിധിയാണ്​ നീട്ടിയത്​. 

ടി.ഡി.എസ്​, ടി.സി.എസ്​ നിരക്കുകളും 25 ശതമാനം കുറച്ചു. ശമ്പളേതര വിഭാഗത്തിലാണ്​ ആനുകൂല്യം. കരാർ തുക, വാടക, പലിശ, ലാഭവിഹിതം, കമീഷൻ ബ്രോക്കറേജ്​ തുടങ്ങിയവക്കാണ്​ ബാധകമാകുക. 

2021 മാർച്ച്​ 31 വരെയാണ്​ ഇളവ്​ അനുവദിക്കുക. ഇളവ്​ നാളെമുതൽ പ്രാബല്യത്തിൽ വരും. 50,000 കോടി രൂപയാണ്​ ഇതിനായി വേണ്ടി വരികയെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 


 

Tags:    
News Summary - Union Finance Minister Press Meet Income Tax Deduction -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.