പ്രവാസികളും ആദായ നികുതി വകുപ്പി​െൻറ നിരീക്ഷണവലയിൽ

മുംബൈ: ബിനാമി സ്വത്തുക്കൾക്കെതിരെ കർശന നടപടികളുമായി ആദായ നികുതി വകുപ്പ്​. മ്യൂച്ചൽ ഫണ്ട്​ നോമിനി, കോടിശ്വരൻമാരുടെ ഭാര്യമാർ, റിയൽഎസ്​റ്റേറ്റ്​ നിക്ഷേപമുള്ള പ്രവാസികൾ എന്നിവരുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിരീക്ഷിക്കാനാണ്​ വകുപ്പി​​െൻറ നീക്കം. നോട്ട്​ പിൻവലിക്കൽ സമയത്ത്​ ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചവരും ആദായ നികുതി വകുപ്പി​​െൻറ നിരീക്ഷണത്തിലാണ്​.

ഇത്തരം ഇടപാടുകൾ നടത്തിയവർക്ക്​ നോട്ടീസയക്കാനാണ്​ വകുപ്പി​​​െൻറ തീരുമാനം. ഇതിനകം 50,000 പേർക്ക്​ നോട്ടീസ്​ അയച്ചതായി വകുപ്പുമായി ബന്ധപ്പെട്ട ഉ​ദ്യേഗസ്ഥർ വ്യക്​തമാക്കിയതായി ഇക്കോണമിക്​സ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. 

പരിശോധനകളുടെ അടിസ്ഥാനത്തിൽ നികുതിവെട്ടിച്ചതായി കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ്​ വകുപ്പി​​െൻറ നീക്കം. ഇതിനായി വ്യക്​തികളുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ വരെ പരിശോധനക്ക്​ വിധേയമാക്കുമെന്നാണ്​ വിവരം.

Tags:    
News Summary - NRI in income tax department scanner-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.