ഇരുചക്രവാഹനങ്ങളുടെ ജി.എസ്​.ടി കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെ ജി.എസ്​.ടി കുറച്ചേക്കും. ഉയർന്ന നികുതിയായ 28 ശതമാനത്തിൽ നിന്നും ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ്​ സൂചന. ഇരുചക്രവാഹനങ്ങൾ ആഡംബര ഉൽപനങ്ങ​ളല്ലെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്​ ഇതി​െൻറ ആദ്യ സൂചനയായാണ്​ വിലയിരുത്തുന്നത്​. ഇന്ത്യൻ ഇൻഡസ്​ട്രി കോൺഫെഡറേഷനുമായി(സി.ഐ.ഐ) നടത്തിയ വീഡിയോ കോൺഫറൻസിലാണ്​ ധനമന്ത്രി ഇക്കാര്യം പറഞ്ഞത്​. ഇരുചക്രവാഹനങ്ങളുടെ നികുതി കുറക്കണമെന്നത്​ വ്യവസായലോകത്തി​െൻറ ദീർഘകാല ആവശ്യമായിരുന്നു.

അടുത്ത ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന്​ ധനമന്ത്രി വ്യക്​തമാക്കി. ഓ​ട്ടോമൊബൈൽ സെക്​ടറിൽ കൂടുതൽ വിൽപനയുണ്ടാകാനായി നികുതി കുറക്കുന്നതുൾപ്പടെയുള്ള പരിഷ്​കാരങ്ങളുണ്ടാവുമെന്ന്​ നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോവിഡിനെ തുടർന്ന്​ രാജ്യത്തെ വാഹനവിൽപനയിൽ കുറവുണ്ടായതും ഇതിനോടൊപ്പം ചേർത്ത്​ വായിക്കണം. പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ ജൂലൈയിൽ നാല്​ ശതമാനത്തി​െൻറ കുറവാണുണ്ടായത്​.

അതേസമയം ആഗസ്​റ്റ്​ 27ന്​ തുടങ്ങുന്ന ജി.എസ്.ടി​ കൗൺസിലി​െൻറ 41ാമത്​ യോഗത്തിൽ ഇക്കാര്യം ചർച്ചയാവില്ലെന്നാണ്​ സൂചന. കോവിഡിനെ തുടർന്ന്​ വരുമാന നഷ്​ടം നേരിടുന്ന സംസ്ഥാനങ്ങൾക്ക്​ ജി.എസ്​.ടി നഷ്​ടപരിഹാരം നൽകുന്നത്​ മാത്രമാവും 27ലെ യോഗത്തിൽ ചർച്ചക്ക്​ വരിക. അങ്ങനെയെങ്കിൽ സെപ്​റ്റംബർ 19ലെ യോഗത്തിലാവും ഇക്കാര്യം ചർച്ച ചെയ്യുക. 

Tags:    
News Summary - ‘Neither luxury nor sin good’: GST tax rate on 2-wheelers may witness a cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.