പുതുവർഷത്തിൽ ജി.എസ്​.ടി മാറ്റങ്ങൾ; 2022ൽ ഈ സാധന സേവനങ്ങൾക്ക്​ കൂടുതൽ വില നൽകണം

ന്യൂഡൽഹി: ചരക്കുസേവന നികുതിയിലടക്കം പുതിയ മാറ്റങ്ങളോടെയാണ്​ പുതുവർഷം പിറക്കുക. ജനുവരി ഒന്നുമുതൽ സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

ഇ-കൊമൊഴേ്​സുമായി ബന്ധപ്പെട്ട സേവനങ്ങളിലെ​ നികുതി വ്യവസ്ഥയിലടക്കം മാറ്റങ്ങളുണ്ടാകും. ഓൺലൈനായി നടത്തുന്ന റസ്റ്ററന്‍റ്​ സർവിസുകൾ, യാ​ത്രാ സേവനങ്ങൾ എന്നിവക്കാകും ജി.എസ്​.ടി മാറ്റങ്ങൾ ബാധകമാകുക.

ഓൺലൈനിൽ വാങ്ങുന്ന ഭക്ഷണത്തിന്​ ഉപഭോക്താക്കളിൽനിന്ന്​ ഡെലിവറി കമ്പനികൾ ജി.എസ്​.ടി ഈടാക്കുന്ന സംവിധാനം​ നിലവിൽ വരും. ഹോട്ടലുകൾക്ക്​ പകരം ഡെലിവറി കമ്പനികളാകും നികുതി ഈടാക്കുകയെന്നതാണ്​ വ്യത്യാസം. എന്നാൽ ഭക്ഷണവിലയിൽ മാറ്റമുണ്ടാകില്ല.

പ്രധാനമായും പാദരക്ഷകൾ, ടെക്സ്​റ്റൈൽ മേഖലകൾ എന്നിവ വിലക്കയറ്റത്തിന്​ സാക്ഷിയാകും. ഇവയുടെ ജി.എസ്​.ടി നിരക്ക്​ അഞ്ചുശതമാനത്തിൽനിന്ന്​ 12 ശതമാനത്തിലേക്ക്​ ഉയരുന്നതോടെയാണ്​ ഇൗ മാറ്റം വരിക. 1000 രൂപ വരെയുള്ള തുണിത്തരങ്ങളുടെ ജി.എസ്​.ടി നേരത്തേ അഞ്ച്​ ശതമാനമായിരുന്നു. ഇത്​ 12 ശതമാനമായാണ്​ ഉയർത്തൽ.

ഇതേ രീതിയിലാണ്​ പാദരക്ഷകളുടെയും നിരക്ക്​ വർധിപ്പിക്കുക. തുണിത്തരങ്ങൾ, സിന്തറ്റിക്​ നൂൽ, പുതപ്പുകൾ, ടെന്‍റുകൾ, ടേബിൾ ക്ലോത്ത്​, സെർവി​യേറ്റുകൾ തുടങ്ങിയവയുടെയും നിരക്ക്​ അഞ്ച്​ ശതമാനത്തിൽനിന്ന്​ 12 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്​. ഒരേ ഉൽപന്നങ്ങളുടെ ജി.എസ്​.ടി നിരക്കുകൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ്​ മാറ്റം.

പുതുവർഷത്തിൽ ഒല, ഊബർ തുടങ്ങിയ ആപ്പുകൾ വഴി ബുക്ക്​ ചെയ്യുന്ന ഓട്ടോ, ടാക്സി സർവിസുകളും ചെലവേറിയതാകും. ഈ കമ്പനികൾ ഇനിമുതൽ അഞ്ചുശതമാനം വരെ ജി.എസ്​.ടി നൽകണമെന്ന്​ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്​. ഇതോടെ നിരക്ക്​ ഉയരും. അതേസമയം നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഊബർ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - GST rule change Indians will have to pay more for these items in 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.