ഇൻഷൂറൻസ്​ പ്രീമിയവും ബാങ്ക്​ ചാർജുകളും ഉയരും

മുംബൈ: ജൂലൈയിൽ ജി.എസ്​.ടി നിലവിൽ വരുന്നതോടെ ഇൻഷൂറൻസ്​ പ്രീമിയവും ബാങ്ക്​ ചാർജുകളും ഉയരുമെന്ന്​ റിപ്പോർട്ട്​. നിലവിൽ ഇൻഷൂറൻസ്​ പ്രീമിയത്തിനും വിവിധ ബാങ്ക്​ ഇടപാടുകൾക്കും ചുമത്തുന്ന സേവന നികുതി 15 ശതമാനമാണ്​. ജി.എസ്​.ടിയിൽ ഇത്​ 18 ശതമാനമായാണ്​ നിശ്​ചയിച്ചിരിക്കുന്നത്​​. ഇതാണ്​ ഇവയുടെ നിരക്കുകകൾ വർധിക്കാൻ കാരണം.

ടേം ഇൻഷൂറൻസ്​, യുലിപ്​സ്​, എൻഡോവ്​മ​​​െൻറ്​ എന്നീ ഇൻഷൂറൻസ്​ പ്രീമിയം വിഭാഗത്തിലെല്ലാം അധിക നികുതി ഉണ്ടാവുമെന്നാണ്​ സൂചന. ഇത്​ വിവിധ പ്ലാനുകൾക്ക്​ അനുസരിച്ച്​ വ്യത്യാസപ്പെട്ടിരിക്കും.

സമാനമാണ്​ ബാങ്ക്​ ഇടപാടുകളുടെയും കാര്യം. വിവിധ ബാങ്ക്​ ഇടപാടുകൾക്ക്​ ചുമത്തുന്ന സേവന നികുതിയിലാണ്​ വർധനയുണ്ടാവുക. ഇൗയടുത്താണ്​ രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎ ബാങ്ക്​ ഇടപാടുകൾക്കുള്ള സർവീസ്​ ചാർജ്​ വർധിപ്പിച്ചത്​. ജി.എസ്​.ടിയിലൂടെ ഇത്​ വീണ്ടും വർധിച്ചാൽ സാധാരണക്കാർക്ക്​ അത്​ ബുദ്ധിമുട്ടുകൾ സൃഷ്​ടിക്കും. റിയൽ എസ്​റ്റേറ്റ്​ മേഖലയിലും ജി.എസ്​.ടി പ്രത്യാഘാതമു​ണ്ടാക്കുമെന്നാണ്​ വാർത്തകൾ.

Tags:    
News Summary - GST impact: Insurance premium, bank charges to increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.