ജി.എസ്​.ടി: സ്വർണ വിപണിക്ക്​ തിരിച്ചടിയാവും

ന്യൂഡൽഹി: ഏകീകൃത നികുതി സംവിധാനം നിലവിൽ വന്നതി​​െൻറ പശ്​ചാത്തലത്തിൽ ഹ്രസ്വകാലത്തേക്ക്​ സ്വർണത്തി​​െൻറ ആവശ്യകതയിൽ കുറവുണ്ടാകുമെന്ന്​ റിപ്പോർട്ട്​. വേൾഡ്​ ഗോൾഡ്​ കൗൺസിലാണ്​ ഇത്​ സംബന്ധിച്ച റിപ്പോർട്ട് വ്യാഴാഴ്​ച​ പുറത്ത്​ വിട്ടത്​.

 ജി.എസ്​.ടി നിലവിൽ വന്നതോടെ ജൂലൈ ഒന്ന്​ മുതൽ സ്വർണത്തി​​െൻറ നികുതി 1.2 ശതമാനത്തിൽ നിന്ന്​ 3 ശതമാനമായി വർധിച്ചിരുന്നു. ഇതാണ്​ സ്വർണത്തി​​െൻറ ആവശ്യകതയിൽ കുറവുണ്ടാകുന്നതിന്​ കാരണമെന്നാണ്​ വേൾഡ്​ ഗോൾഡ്​ കൗൺസിലി​​െൻറ പക്ഷം. കഴിഞ്ഞ ഏഴാഴ്​ചയായി​ കുറഞ്ഞ വിലയിലാണ്​ സ്വർണത്തിന്​ അന്താരാഷ്​​ട്ര വിപണിയിൽ ഉള്ളത്​​.

നോട്ട്​ പിൻവലിക്കലിന്​ ശേഷം കറൻസി ഉപയോഗിച്ചുള്ള ഇടപാടുകൾക്ക്​ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതും സ്വർണ വിപണിക്ക്​ തിരിച്ചടിയായി. ചെറിയ ശതമാനം ആളുകൾ മാത്രമാണ്​ ചെക്കുകളും, ഡിജിറ്റൽ രീതികളുമുപയോഗിച്ച്​ പണമിടപാടുകൾ നടത്തുന്നത്​. ഗ്രാമീണ മേഖലയിൽ ഇത്തരം ഇടപാടുകൾ നടത്തുന്നവരുടെ എണ്ണം വ​ളരെ കുറവാണ്​. ഇതാണ്​ സ്വർണ വിപണിക്ക്​ തിരിച്ചടിയാവാൻ കാരണം. 

2017ൽ 650 മുതൽ 750 ടൺ വരെയാണ്​ സ്വർണത്തിന്​ ആവശ്യകതയുണ്ടാകുകയെന്നാണ്​ റിപ്പോർട്ടിലെ പരാമർശം. കഴിഞ്ഞ അഞ്ച്​ വർഷങ്ങളായി ഇത്​ 846 ടൺ വരെയായിരുന്നു. 

Tags:    
News Summary - GST could dampen gold demand- wgc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.