സംസ്​ഥാനങ്ങൾക്ക്​ നൽകേണ്ട ജി.എസ്​.ടി നഷ്​ടപരിഹാരത്തിൽ നാലുമാസത്തെ കുടിശ്ശിക 

ന്യൂഡൽഹി: സംസ്​ഥാനങ്ങൾക്ക്​ നാലുമാസത്തെ ജി.എസ്​.ടി കുടിശ്ശിക നൽകാനു​ണ്ടെന്ന്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഡിസംബർ മുതൽ മാർച്ച്​ വരെയുള്ള മാസങ്ങളിലെ കുടിശ്ശികയാണ്​ നൽകാനുള്ളത്​. 

സംസ്​ഥാനങ്ങളുടെ കുടിശ്ശിക കൊടുത്തുതീർക്കാനായി ജി.എസ്​.ടി കൗൺസിലിന്​ നിരന്തരം നിർദേശം നൽകുന്നുണ്ട്​. എല്ലാ സംസ്​ഥാനങ്ങൾക്കും നാലുമാസത്തെ കുടിശ്ശിക നൽകാനുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. 

വിവിധ സംസ്​ഥാനങ്ങൾ കുടിശ്ശിക കൊടുത്തുതീർക്കണമെന്നാവശ്യപ്പെട്ട്​ കേന്ദ്രസർക്കാരിൽ​ സമ്മർദ്ദം ചെലുത്തിയിരുന്നു.

2017 ജൂലൈ ഒന്നിന്​ ജി.എസ്​.ടി രാജ്യ വ്യാപകമായി നടപ്പാക്കിയതുമുതൽ സംസ്​ഥാനങ്ങൾക്ക്​ വരുമാനത്തിൽ നഷ്​ടം വരുന്ന തുക ആദ്യ അഞ്ചുവർഷം കേന്ദ്രം നൽകണം. ജി.എസ്​.ടിയിൽനിന്നുള്ള പ്രതിമാസ വരുമാനം അതിന്​ മുമ്പുണ്ടായിരുന്നതിനേക്കാൾ 14 ശതമാനം കൂടിയില്ലെങ്കിൽ ആ വ്യത്യാസം നഷ്​ടപരിഹാരമായി കേന്ദ്രം നൽകണം. രണ്ടുമാസത്തിലൊരിക്കലാണ്​ നഷ്​ടപരിഹാരം കണക്കാക്കുന്നത്​.  

ഇത്തവണ മാർച്ച് അവസാനവാരം ലോക്ഡൗൺ തുടങ്ങിയതിനാൽ സംസ്ഥാനങ്ങൾക്ക് വൻതോതിൽ നികുതിവരുമാനം കുറഞ്ഞു. അതിനാൽ കൂടുതൽ തുക നഷ്ടപരിഹാരമായി കേന്ദ്രം നൽകേണ്ടിവരും. 
 

Tags:    
News Summary - GST Compensation to States Pending for December to March -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.