പ്രത്യക്ഷനികുതി അപ്പീലുകള്‍ എളുപ്പം തീര്‍ക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ആദായനികുതിയടക്കമുള്ള പ്രത്യക്ഷനികുതിയുമായി ബന്ധപ്പെട്ട അപ്പീലുകളില്‍ പെട്ടെന്ന് നടപടിയെടുക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്‍െറ  (സി.ബി.ഡി. ടി) നിര്‍ദേശം. മാസത്തില്‍ എത്ര അപ്പീലുകളില്‍ തീര്‍പ്പുകല്‍പ്പിച്ചെന്ന് ഓഫിസര്‍മാര്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. 2.59 ലക്ഷം അപ്പീലുകള്‍ ആദായനികുതി കമീഷണര്‍മാരുടെ പരിഗണനയിലുണ്ട്. തര്‍ക്കമുള്ള നികുതി പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള കേസിന്‍െറ അപ്പീലുകള്‍ 73402 എണ്ണമുണ്ട്. ജൂണ്‍ ഒന്നിന് തുടങ്ങിയ പ്രത്യക്ഷ നികുതി തര്‍ക്കപരിഹാര പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും അധികൃതര്‍ ആവശ്യപ്പെടുന്നു. തര്‍ക്കമുള്ള നികുതി പത്ത് ലക്ഷത്തിന് താഴെയാണെങ്കില്‍ ആ നികുതിയും പലിശയും അടച്ച് പരിഹാരമുണ്ടാക്കുന്നതാണ് ഈ പദ്ധതി. പത്ത് ലക്ഷത്തിന് മുകളിലാണെങ്കില്‍ 25 ശതമാനം പിഴ നല്‍കണം.
Tags:    
News Summary - CBDT officers asked to submit monthly data of appeals disposed of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.