റിട്ടേണ്‍ വേരിഫൈ ചെയ്യല്‍ ഇപ്പോള്‍ ബുദ്ധിമുട്ടേയല്ല

മുംബൈ: റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനേക്കാള്‍ റിട്ടേണ്‍ സ്ഥിരീകരണത്തിന് ഐ.ടി.ആര്‍ വി പ്രിന്‍റ് എടുത്ത് അയച്ചുകൊടുക്കുന്നതായിരുന്നു പലരെയും ബുദ്ധിമുട്ടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇലക്ട്രോണിക് വേരിഫിക്കേഷന് ആദായ നികുതി വകുപ്പ് സൗകര്യമൊരുക്കിയതോടെ റിട്ടേണ്‍ ഫയല്‍ ചെയ്യല്‍ തന്നെ ഏറെ ഏളുപ്പമായിരിക്കുകയാണ്. റിട്ടേണ്‍ സമര്‍പ്പണം പൂര്‍ണമായും ഒണ്‍ലൈനായിരിക്കുകയാണ് ഇതിലൂടെ. പ്രധാനമായും മുന്നു വിധത്തിലാണ് ഓണ്‍ലൈനായി റിട്ടേണ്‍ സമര്‍പ്പണത്തിന് സ്ഥിരീകരണം നേടാനാവുക. 1. ആധാര്‍ നമ്പറുപയോഗിച്ച്. 2. ബാങ്ക് അക്കൗണ്ടുപയോഗിച്ച്. 3 മൊബൈല്‍ നമ്പറും ഇമെയില്‍ അക്കൗണ്ടും ഉപയോഗിച്ച്. ആധാര്‍ നമ്പര്‍ വ്യാപകമായതോടെയാണ് ആദായ നികുതി വകുപ്പ് ഇത് ഉപയോഗിച്ച് സ്ഥിരീകരണത്തിന് അവസരമൊരുക്കിയത്. ആധാറാണ് ഉപയോഗിക്കുന്നതെങ്കില്‍ വേരിഫിക്കേഷന്‍ സമയത്ത് നമ്പര്‍ മാത്രം നല്‍കിയാല്‍ മതി. വ്യക്തികളെ തിരിച്ചറിയുന്നതിന് ഇത് വകുപ്പ് ഉപയോഗപ്പെടുത്തിക്കൊള്ളും. പക്ഷേ ആധാര്‍ കാര്‍ഡിലുള്ള പേരും പാന്‍ കാര്‍ഡിലുള്ള പേരും വ്യത്യസ്തമാണെങ്കില്‍ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്ഥിരീകരണം നടത്താനാവും. പക്ഷേ ഉപഭോക്താവിനെ അറിയാന്‍ (കെ.വൈ.സി) മാനദണ്ഡങ്ങള്‍ പാലിച്ചതായിരിക്കണം അക്കൗണ്ട്. ഇതു രണ്ടും ഇല്ലാത്തവര്‍ക്കും മൊബൈല്‍ നമ്പറും ഇമെയിലും ഉപയോഗിച്ച് സ്ഥിരീകരണം നടത്താം. നേരത്തെ രജിസ്റ്റര്‍ ചെ്ത നമ്പറുകളിലാണ് ഈ സൗകര്യം ലഭിക്കുക. ഇതിനു പുറമെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ളവര്‍ക്ക് അതുപയോഗപ്പെടുത്തിയും സ്ഥിരീകരണം നേടാനാവും. ഇങ്ങനെ ചെയ്താല്‍ പിന്നെ പ്രിന്‍റ് എടുത്ത് ബംഗളൂരുവിലേക്ക് അയക്കേണ്ട. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.