ഐ.ടി.ആര്‍-വി അയക്കാത്തവര്‍ക്ക്  31വരെ അവസരം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പണ സമയത്ത് ഇ-വെരിഫിക്കേഷന്‍ നടത്താതിരിക്കുകയും ഐ.ടി.ആര്‍-വി അയക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഒരവസരംകൂടി. ജനുവരി 31വരെ പഴയരീതിയില്‍ പ്രിന്‍െറടുത്ത് ഒപ്പിട്ട് ബംഗളൂരുവിലെ കേന്ദ്രീകൃത പ്രോസസിങ് കേന്ദ്രത്തിലേക്ക് അയക്കാം. ആദായനികുതി വകുപ്പ് ഇക്കാര്യത്തില്‍ മാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍, ഇ-മെയില്‍ വഴി നികുതി പരിധിയില്‍വരുന്നവരെ അറിയിക്കുന്നുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ ഇ-വെരിഫിക്കേഷന്‍ സൗകര്യം റിട്ടേണ്‍ സമര്‍പ്പിച്ച് 120 ദിവസം കഴിഞ്ഞാല്‍ തനിയെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് പ്രിന്‍െറടുത്ത് അയക്കാന്‍ വീണ്ടും അവസരം നല്‍കുന്നത്. ഈ സാമ്പത്തികവര്‍ഷം സെപ്റ്റംബര്‍ ഏഴുവരെ റിട്ടേണ്‍ ഫയലിങ്ങുള്ള അവസരം നീട്ടിനല്‍കിയിരുന്നു. അതിനിടെ ആധാറോ നെറ്റ് ബാങ്കിങ്ങൊ ഉപയോഗിച്ച് ഇ-വെരിഫിക്കേഷന്‍ നടത്തിയ പലര്‍ക്കും സി.പി.സിയില്‍നിന്ന് ഓര്‍മപ്പെടുത്തല്‍ കത്തുകള്‍ ലഭിക്കുന്നുണ്ട്. 
എന്നാല്‍, ഇതനുസരിച്ച് വീണ്ടും ഇ-വെരിഫിക്കേഷന്‍ നടത്താന്‍ ശ്രമിച്ചാല്‍ റിട്ടേണ്‍ അവശേഷിക്കുന്നില്ല എന്ന അറിയിപ്പാവും ലഭിക്കുക. ഇത്തരക്കാര്‍ക്കും ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ റിട്ടേണ്‍ പ്രിന്‍റ് എടുത്ത് അവസാന തീയതിക്കുമുമ്പ് സി.പി.സിയിലേക്ക് അയക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.