നികുതിദായകരുമായുള്ള ആശയവിനിമയത്തിന് ഇനി ഇ മെയിലും ഒൗദ്യോഗികം

ന്യുഡല്‍ഹി: നികുതി വകുപ്പ് ഉദ്യോഗസ്ഥരും നികുതി ദായകരും തമ്മിലുള്ള ആശയവിനിമയത്തിന് പുതിയ മാര്‍ഗമായി ഇനി ഇ മെയിലും. ഇ മെയിലിനെ ഒൗദ്യോഗിക ആശയവിനമയത്തിനുള്ള മാര്‍ഗമായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) വിജ്ഞാപനം ചെയ്തു. നികുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാവശ്യ ഇടപെടലുകളും പരാതികളും പരിഹരിക്കുന്നതിനും ഇ ഗവേര്‍ണന്‍സ് വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. ഐ.ടി ആക്ടിലെ 282ാം വകുപ്പ് ഭേദഗതി ചെയ്ത് തപാല്‍, കൊറിയര്‍ സംവിധാനങ്ങള്‍ പോലെ ഇമെയിലും ഒൗദ്യോഗിക ആശയ വിനിമയ ഉപാധിയായി ഉള്‍പ്പെടുത്തിയതായി സി.ബി.ഡി.ടി അറിയിച്ചു. നികുതി റിട്ടേണിലുള്ള ഇ മെയില്‍ വിലാസങ്ങളിലേക്ക് ഇനി ഉദ്യോഗസ്ഥര്‍ക്ക് ഒൗദ്യോഗികമായ വിവരങ്ങള്‍ അയക്കാനാവും. നികുതിദായകര്‍ക്ക് ഓഫിസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥ ഒഴിവാക്കുന്നതിനായി റിട്ടേണിന്‍െറ സൂക്ഷ്മ പരിശോധന സംബന്ധിച്ച അറിയിപ്പുകളും അന്വേഷണങ്ങളും ഇമെയില്‍ മുഖേന നടപ്പാക്കുന്ന പ്രാരംഭ പരീക്ഷണ പദ്ധതിക്ക് സി.ബി.ഡി.ടി നേരത്തെ തുടക്കം കുറിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.