നോട്ടീസ്​ കാലാവധി പൂർത്തിയാകുന്നതിന്​ മുമ്പ്​ ജോലി ഉപേക്ഷിച്ചാൽ 18 ശതമാനം ജി.എസ്​.ടി

ന്യൂഡൽഹി: നോട്ടീസ്​ കാലാവധി പൂർത്തിയാകുന്നതിന്​ മുമ്പ്​ ജോലി വിട്ട്​ പോകുന്ന ജീവനക്കാരുടെ പിടിച്ചുവെക്കുന്ന ശമ്പളത്തിന്​ 18 ശതമാനം ജി.എസ്​.ടി നൽകണമെന്ന്​ ഉത്തരവ്​. ഗുജറാത്ത്​ അതോറിറ്റി ഓഫ്​ അഡ്വാൻസ്​ റൂളിങ്ങി​േന്‍റതാണ്​ ഉത്തരവ്​. നോട്ടീസ്​ കാലാവധി പൂർത്തിയാകുന്നതിന്​ മുമ്പ്​ ജീവനക്കാർ കമ്പനി വിട്ടുപോവുകയാണെങ്കിൽ അവരുടെ പിടി​ച്ചെടുക്കുന്ന ശമ്പളത്തിന്‍റെ ജി.എസ്​.ടി കൂടി നൽകണം.

അഹമ്മദാബാദ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനമാണ്​ ഇതുമായി ബന്ധപ്പെട്ട വ്യക്​തതക്കായി അതോറിറ്റിയെ സമീപിച്ചത്​. മൂന്ന്​ മാസത്തെ നോട്ടീസ്​ കാലയളവ്​ പൂർത്തിയാക്കാതെ ജോലി വിട്ടുപോയ തൊഴിലാളി ജി.എസ്​.ടി നൽകണോയെന്ന കാര്യത്തിൽ വ്യക്​തത വേണമെന്നായിരുന്നു ആവശ്യം.

ഇക്കാര്യത്തിൽ തൊഴിലാളി 18 ശതമാനം ജി.എസ്​.ടി നൽകണമെന്ന്​ അതോറിറ്റി ഉത്തരവിട്ടു. ഇത്​ ജി.എസ്​.ടി ചട്ടങ്ങളിൽ പറയുന്നുണ്ടെന്നും അതോറിറ്റി വ്യക്​തമാക്കി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.