Posted On
date_range Updated On
date_range രൂപ വീണ്ടും നഷ്ടത്തിൽ
മുംബൈ: രൂപക്ക് യു.എസ് ഡോളറിനെതിരെ 11 പൈസ കൂടി നഷ്ടമായി. ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതോടെ 85.75 എന്ന നിലയിലാണ് രൂപ.
വിദേശ ഫണ്ടുകളുടെ ഇന്ത്യയിൽ നിന്നുള്ള പിന്മാറ്റവും രൂപയെ ദുർബലപ്പെടുത്തുന്നതായി വിദഗ്ധർ പറയുന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടയിൽ 85.79 വരെ താഴോട്ടുപോയ രൂപ ഇടക്ക് 85.68ലേക്ക് നില മെച്ചപ്പെടുത്തുകയും ചെയ്തു.
എന്നാൽ, വ്യാപാരം അവസാനിപ്പിക്കുമ്പോൾ 11 പൈസ നഷ്ടത്തിൽ 85.75 എന്ന നിലയിലായിരുന്നു. ബുധനാഴ്ച കാര്യമായ ഏറ്റക്കുറച്ചിലില്ലാതെ 85.64 ലാണ് രൂപ ക്ലോസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.