അനുമാന നികുതി അടക്കാം; കണക്കു ബുക്കുകൾ നിർബന്ധമില്ല

ആദായനികുതി നിയമം 44 എ.ഡി. വകുപ്പനുസരിച്ച് ചുരുക്കം ചില ബിസിനസും ചില നികുതിദായകരും ഒഴികെ എല്ലാ വ്യാപാരികൾക്കും മൊത്തം വാർഷിക വിറ്റുവരവ് 2017–18 സാമ്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെ ആണെങ്കിൽ വിറ്റുവരവി​​െൻറ എട്ടുശതമാനം അല്ലെങ്കിൽ ആറുശതമാനം തുക വരുമാനം ആയി കണക്കാക്കി അതി​െൻറ നികുതി അനുമാന നികുതി എന്നപേരിൽ ആദായനികുതി അടക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽ നിന്നും ഒഴിവ് നേടാം. ആദായനികുതി നിയമം 44 എ.ബി അനുസരിച്ച് ഒരുകോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. എന്നാൽ 44 എ.ഡി അനുസരിച്ച് അനുമാന നികുതി അടക്കുന്ന നികുതിദായകർക്ക് രണ്ടു കോടി രൂപവരെ ഉള്ള വിറ്റുവരവിനെ ഓഡിറ്റിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

എന്താണ് അനുമാന നികുതി?
ആദായനികുതി നിയമം അനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യണം. എന്നാൽ ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇത്​ ഭാരിച്ച പണിയായി തോന്നിയേക്കാം. അങ്ങനെയുള്ളവർക്ക്​, വിറ്റുവരവി​െൻറ നിശ്ചിത ശതമാനം വരുമാനമായി കണക്കാക്കി ആദായനികുതി അടക്കുകയാണെങ്കിൽ ബുക്കുകൾ സൂക്ഷിക്കുന്നതിൽ നിന്നും കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽ നിന്നും ഒഴിവു നൽകുന്ന വകുപ്പാണ് 44 എ.ഡി. 2015 –16 സാമ്പത്തിക വർഷം വരെ ഈ നിശ്ചിത തുക ഒരു കോടി ആയിരുന്നത് 2016–17ആയപ്പോൾ രണ്ടു കോടിയായി ഉയർത്തിയിട്ടുണ്ട്.

വരുമാനത്തി​െൻറ നിരക്ക് വിറ്റുവരവി​െൻറ ചുരുങ്ങിയത് എട്ടുശതമാനം അല്ലെങ്കിൽ ആറു ശതമാനം ആണ്. ട്രാൻസ്​പോർട്ടേഷൻ ബിസിനസ്​ നടത്തുന്നവർക്കും ഏജൻസി ബിസിനസുകാർക്കും വരുമാനം േബ്രാക്കറേജ് അഥവാ കമീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാന നികുതി അടക്കാൻ സാധിക്കില്ല. ഈ സ്​കീമിൽപ്പെടുത്തി അനുമാന നികുതി അടക്കണമെങ്കിൽ നികുതിദായകൻ വ്യക്​തിയോ ഹിന്ദു അവിഭക്​ത കുടുംബമോ പാർട്​ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബിലിറ്റി പാർട്​ണർഷിപ്പുകൾ അനുവദനീയമല്ല. ഈ മൂന്നുതരം നികുതിദായകരും റസിഡൻറ് സ്​റ്റാറ്റസ്​ ഉള്ളവരും ആയിരിക്കണം. 2015–16 വരെ പ്രഫഷനലുകൾക്ക് അനുമാന നികുതി അടക്കുന്ന വ്യവസ്​ഥ നികുതി നിയമത്തിൽ ഉണ്ടായിരുന്നില്ല.

മാത്രമല്ല പ്രഫഷനലുകൾ 25 ലക്ഷം രൂപക്ക് മുകളിൽ ആകെ വരവുണ്ടെങ്കിൽ ഓഡിറ്റിന് വിധേയമാവുകയും ചെയ്യണമായിരുന്നു. എന്നാൽ 2016–17 സാമ്പത്തിക വർഷം മുതൽ 50 ലക്ഷം വരെ വരവുള്ള പ്രഫഷനൽ സ്​ഥാപനങ്ങൾ ആകെ വരവി​െൻറ 50 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടക്കുകയാണെങ്കിൽ കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽ നിന്നും ഓഡിറ്റിൽ നിന്നും ഒഴിവ് നേടാം. ആദായനികുതി നിയമം 44 എ.ഡി.എ വകുപ്പ് അനുസരിച്ചാണിത്. (ഓഡിറ്റിങ്ങി​െൻറ പരിധിയും 50 ലക്ഷമായി ഉയർത്തി).

44 എ.ഡി അനുസരിച്ച് അനുമാന നികുതി അടക്കുന്നവർ വിറ്റുവരവി​െൻറ എട്ട്​ അല്ലെങ്കിൽ ആറ്​ ശതമാനം വരുമാനമായി കാണിക്കണം. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുന്നതിനും ചെറുകിട വ്യാപാരികൾ ഡിജിറ്റൽ ഇടപാടുകളിലേക്ക് തിരിയുന്നതിനും 2017 ഏപ്രിൽ ഒന്നു മുതൽ വിറ്റുവരവ് ഡിജിറ്റൽ ഇടപാടുകളിലൂടെയോ അക്കൗണ്ട് പേയീ ചെക്കുകളിലൂടെയോ ഇലക്േട്രാണിക് മാർഗത്തിൽ ബാങ്കിലൂടെയോ നടത്തുന്നവർക്ക് വിറ്റുവരവി​െൻറ ആറു ശതമാനം മാത്രം വരുമാനമായി കണക്കുകൂട്ടി നികുതി അടക്കാൻ സാധിക്കും. ഭാഗികമായി മുകളിൽ സൂചിപ്പിച്ച ഡിജിറ്റൽ ഇടപാടുകളായും ഇലക്േട്രാണിക് മാർഗത്തിലൂടെയും അക്കൗണ്ട് ​േപയീ ചെക്കുകളിലൂടെയും ഭാഗികമായി കാഷായും നടത്തുന്ന ഇടപാടുകൾക്ക് വിറ്റുവരവി​െൻറ അനുപാതത്തിൽ ആറു ശതമാനം വരുമാനവും എട്ടു ശതമാനം വരുമാനവും കണക്കുകൂട്ടാം.

കാഷ് ഇടപാടുകൾക്ക് ചുരുങ്ങിയത് എട്ട്​ ശതമാനം ആണ് വരുമാനമായി നിശ്ചയിക്കേണ്ടത്. എട്ട്​/ ആറ്​ എന്നത് മിനിമം റേറ്റ് ആണ്. നികുതി ദായകന് അതിൽ കൂടുതൽ റേറ്റിലും വരുമാനം നിശ്ചയിക്കാം. ബിസിനസിനുണ്ടാകുന്ന ഒരുവിധ ചെലവുകളും ഇതിൽനിന്നും കിഴിവായി അനുവദിക്കില്ല. സ്​ഥാവരസ്വത്തുക്കളുടെ തേയ്മാന ചിലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാന ​െചലവ് ഉൾപ്പെടെ എല്ലാ ​െചലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കിവരുന്ന വരുമാനം ആണ് വിറ്റുവരവി​െൻറ 8 / 6 ആയി അംഗീകരിക്കേണ്ടത്. ചുരുങ്ങിയ തുക ആണ് 8 / 6 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്.

മുൻകൂർ ആദായനികുതി
അനുമാന നികുതി അടക്കുന്നവർ മുൻകൂർ ആദായനികുതി മുഴുവൻ മാർച്ച് 15നുമുമ്പ്​ ഒറ്റത്തവണയായി മുൻകൂർ അടക്കണം. അനുമാന നികുതി തുടർച്ചയായി അഞ്ചു​വർഷത്തേക്ക് തുടരണം. ആദായനികുതി നിയമം 44 എ.ഡി വകുപ്പനുസരിച്ച് വാർഷിക വിറ്റുവരവി​െൻറ 8 /6 ശതമാനം എങ്കിലും വരുമാനമായി അനുമാനിക്കുകയും അതി​െൻറ നികുതി നിശ്ചയിച്ച് റിട്ടേൺ കൊടുക്കയും ചെയ്താൽ തുടങ്ങുന്ന വർഷം മുതൽ അഞ്ചു വർഷത്തേക്ക് ഈ രീതി അനുവർത്തിക്കണം. ഇടയ്ക്ക് മുടക്കം വരുത്തിയാൽ അടുത്ത അഞ്ചു വർഷത്തേക്ക് അനുമാന വരുമാനം നിശ്ചയിക്കാനും നികുതി അടക്കാനും സാധിക്കില്ല. 

ചരക്കു ഗതാഗതം
44 എ.ഇ അനുസരിച്ച് ട്രാൻസ്​പോർട്ടേഷൻ ബിസിനസ്​ നടത്തുന്നവർക്കും അനുമാന വരുമാനം നിശ്ചയിക്കുകയും നികുതി അടക്കുകയും ചെയ്യാം. അതനുസരിച്ച് പത്തോ അതിൽതാഴെയോ ട്രാൻസ്​പോർട്ട് വെഹിക്കിൾ സ്വന്തമായുള്ള ട്രാൻസ്​പോർട്ടേഷൻ ബിസിനസ്​ ചെയ്യുന്നവർക്ക് അനുമാന നികുതി അടക്കാൻ സാധിക്കും. ഇവിടെ പ്രധാന ഘടകം വർഷത്തിൽ ഒരു സമയത്തും നികുതിദായകന് 10 ൽ കൂടുതൽ വാഹനങ്ങൾ ഉണ്ടാകാൻ പാടില്ല. ഹെവി ഗുഡ്സ്​ വാഹനങ്ങൾക്ക് പ്രതിമാസം ടൺ ഒന്നിന് വാഹനത്തി​െൻറ േഗ്രാസ്​ വെയിറ്റിന് 1000 രൂപ നിരക്കിൽ അടക്കണം. ഹെവി ഗുഡ്സ്​ വാഹനങ്ങൾക്ക് ചുരുങ്ങിയത് 12,000 കിലോ ആണ് േഗ്രാസ് ടൺ വെയിറ്റ്. അതനുസരിച്ച് ചുരുങ്ങിയത് പ്രതിമാസം 12,000 രൂപ വരുമാനം കണക്കുകൂട്ടേണ്ടി വരും. േഗ്രാസ്​ ടൺ വെയിറ്റ് കൂടുതലുള്ള വാഹനങ്ങൾ കൂടിയ നിരക്കിൽ തന്നെ വരുമാനം എസ്​റ്റിമേറ്റ് ചെയ്യണം. 

മറ്റ് ചരക്ക് വാഹനങ്ങൾക്ക് പ്രതിമാസം 7500 രൂപ എന്ന നിരക്കിൽ വരുമാനം നിശ്ചയിച്ച് ആകെ വാഹനങ്ങളുടെ വരുമാനം ഒരു വർഷത്തേക്ക് കണ്ടുപിടിച്ച് നികുതി നിശ്ചയിക്കാം. ഒരു വർഷത്തിൽ ഒരിക്കലെങ്കിലും 10 ൽകൂടുതൽ വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ളവർക്ക് അനുമാന നികുതി അടക്കുന്നതിനോ ആ വിധത്തിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനോ സാധിക്കില്ല. മാസത്തിൽ ഒരു ഭാഗം മാത്രമേ ഉപയോഗിച്ചുള്ളൂ എങ്കിലും മുഴുവൻ മാസമായി കണക്കിലെടുക്കും. പ്രതിമാസം 7500 രൂപ എന്നത് ചുരുങ്ങിയ വരുമാനം ആണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.