ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിങ് നടത്താം

2014-15 സാമ്പത്തികവര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ ആഗസ്റ്റ് 31 അടുക്കുംതോറും എങ്ങനെയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുകയെന്ന ആശങ്കയിലാണ് പലരും. എന്നാല്‍, ഫോമുകള്‍ പരിഷ്കരിച്ചെങ്കിലും ആശങ്കയുടെ കാര്യമില്ളെന്നും സാവധാനത്തിലും സൂക്ഷ്മതയോടെയും തനിയെ ചെയ്യാവുന്നതേയുള്ളൂ എന്നും ആദായനികുതി വകുപ്പ് പറയുന്നു. ഇ-വേരിഫിക്കേഷന്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തിയതോടെ ഐ.ടിആര്‍.വി പ്രിന്‍െറടുത്ത് അയക്കേണ്ട ഉത്തരവാദത്തവും ഇത്തവണ ഒഴിവായിട്ടുണ്ട്. 
https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റിലാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉള്ളവര്‍ക്ക് അതുപയോഗിച്ച് ലോഗിന്‍ ചെയ്യാം. അല്ലാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്തശേഷം പ്രവേശിക്കാം. എങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കാമെന്ന നിര്‍ദേശങ്ങള്‍ ഈ സൈറ്റില്‍ തന്നെ നല്‍കിയിട്ടുള്ളത് വായിച്ചിട്ട് മുന്നോട്ടുപോകണം. 
ഫോറം 16 കൈയില്‍കരുതാം
ശമ്പളത്തില്‍നിന്ന് (സ്രോതസ്സില്‍നിന്ന്) നികുതി ഈടാക്കിയതിന് തൊഴിലുടമ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോറം 16. തൊഴില്‍ ഉടമയുടെ പാന്‍, ടാന്‍, പേര്, വിലാസം, നികുതി ദായകന്‍െറ സമാനവിവരങ്ങള്‍ തുടങ്ങി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനാവശ്യമായ ഒട്ടുമിക്ക വിവരങ്ങളും ഇതിലുണ്ടാവും. 
മൊത്തം നികുതിപരിധിയില്‍ വരുന്ന ശമ്പളവും ഇതിലുണ്ടാവും. ഇവ റിട്ടേണില്‍ ചേര്‍ക്കാം.
ശമ്പളമല്ലാത്ത വരുമാനം
ശമ്പളമല്ലാത്ത പല വരുമാനങ്ങളും മിക്കവര്‍ക്കുമുണ്ടാവും. ഇവയുടെ വിവരങ്ങളും യഥാസ്ഥാനത്ത് ചേര്‍ക്കണം. ഉദാഹരണത്തിന് നിക്ഷേപങ്ങളില്‍നിന്നുള്ള പലിശ തുടങ്ങിയവ. അവ ഫോറം 16ല്‍ ഉണ്ടാവണമെന്നില്ല. ബാങ്ക് സ്റ്റേറ്റ്മെന്‍റും മറ്റും പരിശോധിച്ച് ഇവ ചേര്‍ക്കണം. 
കിഴിവുകള്‍
മൊത്തവരുമാനത്തില്‍നിന്ന് സെക്ഷന്‍ 80 സി മുതല്‍ 80യു വരെ വകുപ്പുകള്‍ പ്രകാരം ആദായനികുതി കിഴിവിന് അനുമതിയുണ്ട്. ഇതില്‍ തൊഴില്‍ദാതാവിനെ അറിയിച്ച വിവരങ്ങള്‍ മാമ്രായിരിക്കും ഫോറം 16ല്‍ ചേര്‍ത്ത് കിഴിച്ചിരിക്കുക. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ റിട്ടേണില്‍ ചേര്‍ക്കാം. 
നികുതി വിധേയമായ മൊത്തം ശമ്പളത്തില്‍നിന്ന് ടി.ഡി.എസ് ഈടാക്കിയത് കിഴിക്കാം. ടി.ഡി.എസ് ഈടാക്കിയതിന്‍െറയും പുറമെ അടച്ചതിന്‍െറയും ഉള്‍പ്പെടെ വിവരങ്ങള്‍ ഫോറം 26 എ.എസില്‍ ലഭ്യമാവും. 
വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താം
പാന്‍, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തുടങ്ങി നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. നേരത്തെ നികുതി കുടിശ്ശികയുണ്ടെങ്കില്‍ അത് അടച്ചശേഷമേ വിജയകരമായ റിട്ടേണ്‍ ഫയലിങ് സാധ്യമാവൂ. 
ഇ-വെരിഫിക്കേഷന്‍
റിട്ടേണ്‍ അപ്ലോഡ് ചെയ്യുന്നതിനൊപ്പം ഇ-വെരിഫിക്കേഷന് മൂന്ന് പുതിയമാര്‍ഗങ്ങള്‍ കൂടിയാണ് ഒരുക്കിയിട്ടുള്ളത്. 1. ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് (ഇ.വി.സി) ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. 2. ആധാര്‍ വണ്‍ ടൈം പാസ് വേര്‍ഡ്് (എ.ടി.പി) ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. 3. നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉപയോഗിച്ചുള്ള വെരിഫിക്കേഷന്‍. ഇവ ഉപയോഗിച്ച് ഇ -വെരിഫൈ ചെയ്താല്‍ ഐ.ടി.ആര്‍ വി ബംഗളൂരുവിലേക്ക് അയക്കുന്നതില്‍നിന്ന് ഒഴിവാകാം. അല്ളെങ്കില്‍ മുമ്പത്തെപോലെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചോ പ്രിന്‍െറടുത്ത് ബംഗളൂരുവിലേക്കയച്ചോ വെരിഫിക്കേഷന്‍ നടത്താന്‍ മറക്കരുത്. അല്ലാത്തപക്ഷം റിട്ടേണ്‍ ഫയലിങ് അപൂര്‍ണമായേ പരിഗണിക്കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.