സ്വർണവില ഇന്നും കൂടി

കൊച്ചി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച ശേഷം അൽപം കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കൂടിയത്. ഇതോടെ ഒരുപവന് 42,120 രൂപയും ഗ്രാമിന് 5,265 രൂപയുമായി.

ജനുവരി 26നാണ് സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വിലയായ 42,480 രൂപയിൽ എത്തിയത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 42,000 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 5,250 രൂപയും ആയിരുന്നു.

ചൊവ്വാഴ്ചയും ബുധനാഴ്ചയും 42,160 രൂപയായിരുന്നു. ജനുവരി രണ്ടിനായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വില. 40,360 രൂപയായിരുന്നു അന്ന്.

2020 ആഗസ്റ്റിലുണ്ടായിരുന്ന പവന് 42,000 രൂപ എന്ന റെക്കോഡാണ് കഴിഞ്ഞ ദിവസം മഞ്ഞലോഹം ഭേദിച്ചത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില.

Tags:    
News Summary - Todays kerala gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT