രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളറിനെതിരെ 83 പിന്നിട്ടു

ന്യൂഡൽഹി: വിനിമയ വിപണിയിൽ രൂപക്ക് റെക്കോർഡ് തകർച്ച. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 83 പിന്നിട്ടു. യു.എസ് ട്രഷറി വരുമാനം വർധിച്ചതാണ് രൂപക്ക് തിരിച്ചടിയായത്. 

റെക്കോർഡ് നിരക്കായ 83.02ലാണ് രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 66 ​പൈസയുടെ നഷ്ടമാണ് ഇന്ത്യൻ കറൻസിക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം 82.36 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.82.40 രൂപയിൽ ഇന്ത്യൻ കറൻസിയെ സംരക്ഷിച്ച് നിർത്താനായിരുന്നു ആർ.ബി.ഐ ശ്രമം. എന്നാൽ, ആർ.ബി.ഐയുടെ ഇടപെടലുകൾ കുറഞ്ഞതോടെയാണ് രൂപക്ക് വീണ്ടും തിരിച്ചടിയുണ്ടായതെന്നാണ് സൂചന.

യു.എസ് മാർക്കറ്റിൽ ബോണ്ടുകളിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡോളർ ശക്തിപ്രാപിക്കുക കൂടി ചെയ്തതോടെ രൂപ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. 

Tags:    
News Summary - Rupee falls past 83 per dollar for first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT