തീവെട്ടിക്കൊള്ള; വീണ്ടും കൂട്ടി പാചകവാതക വില

ന്യൂഡൽഹി: രാജ്യത്ത്​ പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്​ 25 രൂപയാണ്​ കൂട്ടിയത്​. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്​ വില 826 രൂപയായി.

വാണിജ്യസിലിണ്ടറിന്​ നൂറുരൂപയാണ്​ വർധിപ്പിച്ചത്​. 1618 രൂപയാണ്​ വാണിജ്യ സിലിണ്ടറിന്‍റെ വില. രാജ്യത്ത്​ പെട്രോൾ, ഡീസൽ വില വർധനക്കൊപ്പമാണ്​ ജനങ്ങൾക്ക്​ ഇരുട്ടടിയായി അടിക്കടിയുള്ള പാചക വാതക വില വർധനയും.

മൂന്നുമാസത്തിനിടെ 200 രൂപയാണ്​ ഗാർഹിക സിലിണ്ടറിന്​ മാത്രം കൂടിയത്​. ഫെബ്രുവരി രണ്ടിന്​ 25 രൂപയും 14ന്​ 50 രൂപയും 25ന്​ 25രൂപയും​ കൂട്ടിയിരുന്നു​. പാചക വാതക വില ഉയരുന്നതിനെതിരെ പൊതുജനങ്ങളിൽനിന്ന്​ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്​.

എണ്ണക്കും പ്രകൃതി വാതകത്തിനും അന്താരാഷ്​ട്ര വിപണിയിലുണ്ടായ വില വർധനയാണ്​ കാരണമായി എണ്ണകമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്​. എന്നാൽ വില കുറയു​േമ്പാൾ കുറക്കാൻ തയാറാകാത്തത്​ പ്രതിഷേധത്തിന്​ കാരണമാകുന്നു. കൂടാതെ ഗാർഹിക സിലിണ്ടറിന്‍റെ സബ്​സിഡി സംബന്ധിച്ചും എണ്ണക്കമ്പനികൾ മൗനം തുടരുകയാണ്​. 

Tags:    
News Summary - LPG Price Hike Cooking Gas Rate Up Rupees 25 per Cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT