എ​ൽ.​ഐ.​സി ഓ​ഹ​രികൾ വി​പ​ണി​യി​ൽ; നഷ്ടത്തോടെ തുടക്കം

മുംബൈ: ഓ​ഹ​രി വി​പ​ണി​കളായ ബി.​എ​സ്.​ഇയിലും എ​ൻ.​എ​സ്.​ഇയിലും എ​ൽ.​ഐ.​സി ഓ​ഹ​രികൾ ലി​സ്റ്റ് ചെ​യ്തു. ഇതോടെ എൽ.ഐ.സി ഓഹരികൾ വിപണിയിൽ നിന്ന് വാങ്ങാനും വിൽക്കാനും സാധിക്കും. പ്രാഥമിക ഓഹരി വിപണികൾ വഴി 949 രൂപക്ക് ഓഹരികൾ അപേക്ഷകർക്ക് അനുവദിച്ചിരുന്നു. ഈ ഓഹരികളുടെ വ്യാപാരമാണ് ഇന്ന് ആരംഭിച്ചത്.

അതേസമയം, എൽ.ഐ.സി ഓഹരികളുടെ വ്യാപാരം നഷ്ടത്തോടെയാണ് ആരംഭിച്ചത്. 865 രൂപക്കാണ് വ്യാപാരം തുടങ്ങിയത്. തുടർന്ന് ഒരു ഘട്ടത്തിൽ 918 വരെ വില ഉയർന്നു. ഏകദേശം 10 ശതമാനത്തിന്‍റെ കുറവ് വ്യാപാര തുടക്കത്തിൽ രേഖപ്പെടുത്തി. എൽ.ഐ.സിയുടെ സാമ്പത്തിക പ്രതിസന്ധിയല്ല വ്യാപാര നഷ്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ഓഹരി വിപണിയിൽ കുറച്ചു കാലമായി തുടരുന്ന നെഗറ്റീവ് ട്രെൻഡ് ആണ് നഷ്ടത്തിന് ഇടയാക്കിയത്. നിക്ഷേപകർ വലിയ തോതിൽ ഓഹരികൾ വിറ്റഴിക്കുകയാണ്. ഈ കാലാവസ്ഥയിലാണ് എൽ.ഐ.സി ഓഹരികൾ ലിസ്റ്റ് ചെയ്തത്.

ദീർഘകാല അടിസ്ഥാനത്തിൽ എൽ.ഐ.സി ഓഹരികൾ മികച്ചതായിരിക്കുമെന്നും ഓഹരികളുടെ വില ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വി​ൽ​പ​ന​ക്കാ​യി മാ​റ്റി​വെ​ച്ച മൂ​ന്ന​ര ശ​ത​മാ​നം (22.13 കോ​ടി) ഓ​ഹ​രി​ക്ക് മൂ​ന്നി​ര​ട്ടി അ​പേ​ക്ഷ​ക​രാ​ണെ​ത്തി​യ​ത്. 20,557 കോ​ടി രൂ​പ ഇ​തു​വ​ഴി സ​ർ​ക്കാ​റി​ന് സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. ഈ ​മാ​സം ഒ​മ്പ​തു മു​ത​ൽ 12വ​രെ​യാ​യി​രു​ന്നു പ്ര​ഥ​മ ഓ​ഹ​രി വി​ൽ​പ​ന (​ഐ.​പി.​ഒ). 12ന് ​അ​പേ​ക്ഷ​ക​ർ​ക്ക് ഓ​ഹ​രി അ​നു​വ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് പൊ​തു​വ്യാ​പാ​ര​ത്തി​നാ​യി ഓ​ഹ​രി​ക​ൾ ചൊ​വ്വാ​ഴ്ച വി​പ​ണി​യി​ൽ എ​ത്തിയ​ത്.

ക​ന​ത്ത പ​ണ​പ്പെ​രു​പ്പ​വും ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം വി​പ​ണി കൂ​പ്പു​കു​ത്തി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജ്യ​ത്തെ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും വ​ലി​യ ഐ.​പി.​ഒ​യി​ലൂ​ടെ എ​ൽ.​ഐ.​സി ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത്. 902-949 ആ​ണ് ഓ​ഹ​രി​യു​ടെ പ്രൈ​സ് ബാ​ൻ​ഡ്.

Tags:    
News Summary - LIC trades at Rs 886/share on BSE, a discount of 6% over issue price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT