കുതിപ്പിന്​ പിന്നാലെ കിതച്ച്​ കിറ്റക്​സ്​; ഓഹരി വിലയിൽ ഇടിവ്​

മുംബൈ: ഓഹരി വിപണിയിൽ വൻ കുതിപ്പിന്​ പിന്നാലെ കിറ്റക്​സിന്​ തിരിച്ചിറക്കം. 200 രൂപക്ക്​ മുകളിൽ പോയ കിറ്റ്​ക്​സ്​ ഓഹരി കഴിഞ്ഞ ദിവസം 176 രൂപയിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. 7.65 രൂപയുടെ നഷ്​ടമാണ് വെള്ളിയാഴ്ച​ കിറ്റക്​സിനുണ്ടായത്​. ബി.എസ്​.ഇയുടെ ഓൺലൈൻ സർവൈലൻസ്​ വിഭാഗം കിറ്റക്​സിനോട്​ വിശദീകരണം ചോദിച്ചതാണ്​ കമ്പനിയുടെ കുതിപ്പിന്​ തടയിട്ടതെന്നാണ്​ സൂചന. ഇതിനൊപ്പം ഓഹരികൾ നിക്ഷേപകർ വലിയ രീതിയിൽ വിറ്റഴിച്ചതും തിരിച്ചടിയായി.

രണ്ട്​ ദിവസം അപ്പർ ​​ൈ​പ്രസ്​ ബാൻഡിൽ 20 ശതമാനം ഉയർച്ചയിൽ നിന്നതോടെയാണ്​ ബി.എസ്​.ഇ ഓൺലൈൻ സർവൈലൻസ്​ വിഭാഗം കിറ്റക്​സിനോട്​ വിശദീകരണം തേടിയത്​. തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച വാർത്തകളാണ്​ കുതിപ്പിന് പിന്നിലെന്നായിരുന്നു കിറ്റക്​സ്​ വിശദീകരണം. കിറ്റക്​സ്​ ഇതുമായി ബന്ധപ്പെട്ട്​ വിശദീകരണം നൽകിയെങ്കിലും കമ്പനിയുടെ ഓഹരി വില ഇടിയുകയായിരുന്നു. ബി.എസ്​.ഇ എ ഗ്രൂപ്പിൽ ഒരു ദിവസം ഏറ്റവും നഷ്​ടമുണ്ടാക്കിയ ഓഹരി കിറ്റക്​സായിരുന്നു.

വ്യാഴാഴ്ചയായിരുന്ന വിപണിയിൽ കിറ്റക്​സിന്‍റെ ഇടിവ്​ തുടങ്ങിയത്​. വെള്ളിയാഴ്ചയും കിറ്റക്​സിന്​ തിരിച്ചടി നേരിട്ടു.

Tags:    
News Summary - Kitex Share Market issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT