ട്വിറ്റർ-മസ്ക് പോര് ഒടുവിൽ കോടതി കയറി; പിന്മാറാനുള്ള മസ്കിന്റെ നീക്കത്തിനെതിരെ കമ്പനി

വാഷിങ്ടൺ: ട്വിറ്ററും ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള ഇടപാട് ഒടുവിൽ കോടതി കയറുന്നു. കരാറിൽ നിന്ന് പിന്മാറാനുള്ള മസ്കിന്റെ നീക്കത്തിനെതിരെ ട്വിറ്റർ കേസ് നൽകി. 44 ബില്യൺ ഡോളറിന്റെ ഇടപാടിൽ നിന്നും മസ്ക് പിന്മാറാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ട്വിറ്ററിന്റെ നടപടി. ഏപ്രിൽ 25നാണ് ഇരു കമ്പനികളും കരാറിലേർപ്പെട്ടത്.

യു.എസ് സ്റ്റേറ്റായ ഡെൽവാരയില കോടതിയിലാണ് ട്വിറ്റർ കേസ് നൽകിയിരിക്കുന്നത്. കൂടുതൽ കരാർ ലംഘനങ്ങളിൽ നിന്ന് മസ്കിനെ തടയാനും നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ നിർബന്ധിക്കുന്നതിനും വേണ്ടിയാണ് കേസ് നൽകിയതെന്നാണ് ട്വിറ്റർ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കമ്പനി തയാറായിട്ടില്ല.

ട്വിറ്ററിന്റെ കേസ് സംബന്ധിച്ച വാർത്ത പുറത്ത് വന്നതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ഇലോൺ മസ്ക് രംഗത്തെത്തി. ട്വീറ്റിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. എന്തൊരു വിരോധാഭാസമെന്നായിരുന്നു കേസിന് കുറിച്ച് പരാമർശിക്കാതെ മസ്കിന്റെ ട്വീറ്റ്. വ്യാജ അക്കൗണ്ടുകളെ സംബന്ധിച്ച വിവരം നൽകുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടാൽ കമ്പനി എറ്റെടുക്കുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറുമെന്ന് മസ്ക് ഭീഷണി മുഴക്കിയിരുന്നു.

Tags:    
News Summary - Twitter sues Elon Musk for attempting to abandon $44 billion acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.