ഇനി ആമസോണ്‍ ഗ്ളോബലും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രമുഖ ഇ കോമേഴ്സ് കമ്പനിയായ ആമസോണ്‍ തങ്ങളുടെ ആമസോണ്‍ ഗ്ളോബല്‍ സ്റ്റോര്‍ ഇന്ത്യയിലും തുടങ്ങി. 12 വിഭാഗങ്ങളിലായി 40 ലക്ഷം യു.എസ് നിര്‍മിത ഉല്‍പന്നങ്ങളാണ് ഇതിലൂടെ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. ചൈനക്കും മെക്സിക്കോയ്ക്കും പിന്നാലെ ഗ്ളോബല്‍ സ്റ്റോര്‍ അവതരിപ്പിക്കുന്ന മൂന്നാമത് രാജ്യമാണ് ഇന്ത്യ. ഇറക്കുമതി ചുങ്കവും മറ്റു നികുതികളും ചേര്‍ത്ത് ഇന്ത്യന്‍ കറന്‍സിയില്‍ ഉല്‍പന്നങ്ങളുടെ വില നോക്കി വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ആമസോണ്‍ അറിയിച്ചു. നിലവില്‍ ആമസോണ്‍ യു.എസില്‍ ലഭ്യമാകുന്ന ഉല്‍പന്നങ്ങളാണ് ഇന്ത്യയിലും ലഭ്യമാക്കുക. വൈകാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുമെന്നും ആമസോണ്‍ കണ്‍ട്രി ഹെഡ് അമിത് അഗര്‍വാള്‍ പറഞ്ഞു. യു.എസിലും മറ്റും വന്‍ ജനപ്രീതി നേടിയ ‘ബ്ളാക്ക് ഫ്രൈഡേ സെയില്‍’ ഉള്‍പ്പെടെ വില്‍പ്പന മേളകളും ഇന്ത്യയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായ ഉല്‍പന്നങ്ങള്‍ മാത്രമാവും ലഭ്യമാവുക. ഓര്‍ഡര്‍ നല്‍കിയാല്‍ 10-15 ദിവസത്തിനുള്ളില്‍ ഉല്‍പന്നം ലഭ്യമാക്കാനാവുമെന്നാണ് ആമസോണ്‍ പറയുന്നത്. 
Tags:    
News Summary - Now Amazone global store in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.