വ്യവസായി പ്രമോദ്​ മിത്തൽ ബോസ്​നിയയിൽ അറസ്​റ്റിൽ

സരാജിവോ: പ്രമുഖ വ്യവസായി ലക്ഷ്​മി മിത്തലിൻെറ സഹോദരനും വ്യവസായിയുമായ പ്രമോദ്​ മിത്തൽ ബോസ്​നിയയിൽ അറസ്​ റ്റിൽ. സാമ്പത്തിക തട്ടിപ്പ്​, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ആരോപിച്ചാണ്​ അറസ്​റ്റ്​.

ലുക്കവാക്കില ുള്ള കല്‍ക്കരി പ്ലാൻറി​​​െൻറ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റെന്നാണു സൂചന. ആയിരത്തോളം ജീവനക്കാരാണള ഈ പ്ലാൻറിൽ ജോലി ചെയ്യുന്നത്​. 2003 മുതൽ പ്ലാൻറി​​​െൻറ മനേജറായി ജോലി ചെയ്യ​ുന്ന പരമേഷ് ഭട്ടാചാര്യയെയും ബോര്‍ഡംഗത്തെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 2003ലാണ്​ ​​​േഗ്ലാബൽ സ്​റ്റീൽ ഹോർഡിങ്​സ്​ എന്ന കമ്പനി സ്ഥാപിച്ചത്​. മിത്തൽ ജികിൽ

സാമ്പത്തിക കുറ്റകൃത്യമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്​. സാമ്പത്തിക തട്ടിപ്പിനായി അധികാരം ദുരുപയോഗം ചെയ്​തു. തട്ടിപ്പ്​ ആസൂത്രണം ചെയ്​തുവെന്ന കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന്​ പ്രോസിക്യൂട്ടര്‍ അറിയിച്ചു. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ 45 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവരെ ഇന്ന്​ കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Steel Magnate Lakshmi Mittal's Brother Held In Bosnia For Suspected Fraud -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.