Posted On
date_range Updated On
date_range ദേശീയ സ്റ്റോക് എക്സ്ചേഞ്ച് സി.ഇ.ഒ രാജിവെച്ചു
മുംബൈ: ദേശീയ സ്റ്റോക് എക്സ്ചേഞ്ച് സി.ഇ.ഒ ചിത്ര രാമകൃഷ്ണ രാജിവെച്ചു. ഡയറക്ടർ ബോർഡുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്. എന്നാൽ, വാർത്തയോട് പ്രതികരിക്കാൻ എൻ.എസ്.ഇയോ ചിത്ര രാമകൃഷ്ണനോ തയാറായില്ല. ജെ. രവിചന്ദ്രൻ എൻ.എസ്.ഇയുടെ ഇടക്കാല സി.ഇ.ഒ ആവുമെന്ന് റിപ്പോർട്ട്. ഇൗ സാമ്പത്തിക വർഷത്തേക്കായിരിക്കും അദ്ദേഹത്തിെൻറ നിയമനം.
ദേശീയ സ്റ്റോക് എക്സ്ചേഞ്ചിെൻറ ആദ്യത്തെ വനിത സി.ഇ.ഒ ആണ് ചിത്ര രാമകൃഷ്ണൻ. വേൾഡ് ഫെഡറേഷൻ ഒാഫ് എക്സ്ചേഞ്ചിെൻറ ആദ്യ വനിത അധ്യക്ഷ കൂടിയാണവർ. ചില പുതിയ െഎ.പി.ഒകളിലേക്ക് ദേശീയ സ്റ്റോക് എക്സ്ചേഞ്ച് കടക്കാനിരിക്കെയാണ് ചിത്ര രാമകൃഷ്ണെൻറ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.