കോൺഗ്രസിനെ പിന്തുണച്ച്​ മുകേഷ്​ അംബാനി; മകൻ ബി.ജെ.പിക്കൊപ്പം

മുംബൈ: ദക്ഷിണ മുംബൈയിലെ കോൺഗ്രസ്​ സ്ഥാനാർഥി മിലിന്ദ്​ ദേവ്​റയെ പിന്തുണച്ച്​ മുകേഷ്​ അംബാനി രംഗത്തെത്തിയതി ന്​ പിന്നാലെ ബി.ജെ.പി റാലിയിൽ പ​ങ്കെടുത്ത്​ മകൻ ആനന്ദ്​ അംബാനി. ബാന്ദ്ര കുർലയിൽ നടന്ന നരേ​ന്ദ്രമോദിയുടെ റാലിയ ിലാണ്​ അംബാനിയുടെ മകൻ ആനന്ദ്​ പ​ങ്കെടുത്തത്​. താൻ രാജ്യത്തെ പിന്തുണക്കുന്നതിനും മോദിയുടെ പ്രസംഗം കേൾക്കുന് നതിനുമായാണ്​ എത്തിയിരിക്കുന്നതെന്ന്​ ആനന്ദ്​ പറഞ്ഞു.

അതേസമയം മുംബൈയിൽ കോൺഗ്രസ്​ സ്ഥാനാർഥിയെ പിന്തുണക്കുന്നതായി മുകേഷ്​ അംബാനി നേരത്തെ വ്യക്​തമാക്കിയിരുന്നു. മുംബൈ സൗത്ത്​ മണ്ഡലത്തിലെ സ്ഥാനാർഥിയായ മിലിന്ദ്​ ദേവ്​റയെയാണ്​ മുകേഷ്​ അംബാനി പിന്തുണച്ചത്​. മുകേഷ്​ അംബാനിയുടെ കോൺഗ്രസ്​ പിന്തുണ ബി.ജെ.പി ഇനി അധികാരത്തിലെത്തില്ലെന്നതിൻെറ സൂചനയാണെന്ന്​ മഹാരാഷ്​ട്ര നവനിർമാൺ സേന തലവൻ രാജ്​ താക്കറെ വ്യക്​തമാക്കിയിരുന്നു. എന്നാൽ, 2014ലും കോൺഗ്രസിനെ മുകേഷ്​ അംബാനി പിന്തുണച്ചിരുന്നുവെന്ന്​ പറഞ്ഞാണ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ ഈ വാദത്തിൻെറ മുനയൊടിച്ചത്​.

നിലവിൽ ബാലൻസിങ്​ രാഷ്​ട്രീയത്തിനാണ്​ അംബാനി കുടുംബം ശ്രമിക്കുന്നതെന്നാണ്​ രാഷ്​ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്​. പുതിയ രാഷ്​ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്​ അധികാരത്തിലെത്താൻ സാധ്യതകൾ ഏറെയാണ്​. ഇയൊരു സാഹചര്യത്തിലാണ്​ കോൺഗ്രസിനെയും ബി.ജെ.പിയേയും പിന്തുണച്ച്​ അംബാനി കുടുംബം​ രംഗത്തെത്തിയത്​.

Tags:    
News Summary - Mukesh Ambani backs Congress' Milind Deora, son Anant attends Narendra Modi's rally-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.