പോർട് ലൂയി: ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ആറാമത്. ആഫ്രേഷ്യ ബാങ്ക് ഗ്ലോബൽ വെൽത്ത് മൈേഗ്രഷൻ റിവ്യൂ പ്രകാരമാണ് 8.23 ലക്ഷം കോടി ഡോളർ സ്വത്തുമായി ഇന്ത്യ ആറാം സ്ഥാനത്തെത്തിയത്. 62.58 ലക്ഷം കോടി ഡോളർ സ്വത്തുള്ള യു.എസാണ് ഒന്നാം സ്ഥാനത്തുള്ളത്. ഒരു രാജ്യത്തുള്ള മുഴുവനാളുകളുടെയും എല്ലാ സ്വത്തും ചേർത്താണ് ഒരു രാജ്യത്തിെൻറ സ്വത്ത് കണക്കാക്കുന്നത്. സർക്കാർ ഫണ്ടുകൾ ഇതിൽ ഉൾപ്പെടുത്തുന്നില്ല.
കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ ഇതിനാൽ പട്ടികയിൽ സ്ഥിരമായി മുകളിലെത്താറുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ചൈനയും മൂന്നാം സ്ഥാനത്ത് ജപ്പാനുമാണ്. ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു തൊട്ടുപിറകെ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയിൽ സ്വത്തുണ്ടാക്കുന്നതിന് സഹായകമാകുന്നത് പ്രധാനമായും വർധിച്ചുവരുന്ന സംരംഭകരും നല്ല വിദ്യാഭ്യാസ സംവിധാനവും അടക്കമുള്ള കാര്യങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്പത്ത് അടുത്ത 10 വർഷത്തിൽ വർധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൊറീഷ്യസിലെ പോർട് ലൂയി ആസ്ഥാനമായുള്ള ബാങ്കാണ് ആഫ്രേഷ്യ ബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.