വമ്പൻ ഒാഫറുകളുമായി ഫ്ലിപ്​കാർട്ടിൽ റിപബ്ലിക്​ ദിന വിൽപന

ആഘോഷ ദിനങ്ങളിൽ മാർകറ്റുകളിൽ ആളുകൾ നിറയുന്നത്​ പണ്ടുമുതലേ കാണുന്ന പ്രതിഭാസമാണ്​. എന്നാലിപ്പോൾ ഒാൺലൈൻ മാർകറ്റുകളാണ്​ ആഘോഷ ദിനങ്ങൾ മുതലെടുക്കുന്നത്​. പതിവ്​ പോലെ ഫ്ലിപ്​കാർട്ട്​ അടുത്ത ഫെസ്​റ്റിവൽ സെയിലുമായി എത്തിയിരിക്കുന്നു. റിപബ്ലിക് ദിനത്തെയാണ്​​ വമ്പൻ ഒാഫറുകളുമായി വരാൻ ഇന്ത്യൻ ഒാൺലൈൻ മാർകറ്റ്​ ഭീമൻമാർ പുതുതായി തിരഞ്ഞെടുത്തിരിക്കുന്നത്​. 

മുഖ്യ  എതിരാളി ആമസോൺ അവരുടെ ഗ്രേറ്റ്​ ഇന്ത്യൻ സെയിലി​​െൻറ അടുത്ത എഡിഷൻ പ്രഖ്യാപിച്ച ഉടനെയാണ്​ ഫ്ലിപ്​കാർട്ട്​ അവരുടെ ഒാഫർ സെയിലുമായി രംഗത്ത്​ വന്നത്​. ജനുവരി 21ന്​ ആരംഭിച്ച്​ 23 നാണ്​ റിപബ്ലിക്​ ദിന വിൽപന ഫ്ലിപ്​കാർട്ട്​ അവസാനിപ്പിക്കുക. ആമസോൺ 21 ന്​ തന്നെ ആരംഭിച്ച്​ 24ന്​ അവസാനിപ്പിക്കും. 

ലാഭം കൊയ്യാൻ ഏറ്റവും മികച്ച മാർഗമായ സ്​മാർട്ട്​ഫോൺ വിപണിക്ക്​ തന്നെയാണ്​ ഇത്തവണയും ഫ്ലിപ്​കാർട്ട്​ മുൻതൂക്കം നൽകിയിരിക്കുന്നത്​. ടി.വിയും ലാപ്​ടോപും മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളും ഒാഫർ വിലയിൽ വിൽകും.

ഒാഫറുകൾ

ഗൂഗിളി​​െൻറ പിക്​സൽ 2 എക്​സൽ സ്​മാർട്ട്​ ഫോൺ 48999 രൂപക്ക്​ വാങ്ങാം. എച്ച്.ഡി.എഫ്​.സി ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിക്കുന്നവർക്ക്​ 10000 രൂപയുടെ ഡിസ്​കൗണ്ടുമുണ്ട്​. സാംസങ് ഗാലക്​സി എസ്​ 7, 26990 രുപ, ഷവോമിയുടെ ഫ്ലാഗ്​ഷിപ്പായ എം.​െഎ മിക്​സിന്​​ 3000 രുപയുടെ എക്​സേഞ്ച്​ ഡിസ്​കൗണ്ട്​ ഉണ്ട്​.  29999 രൂപയാണ്​ ഫോണി​​െൻറ വില. ഹുആവേയുടെ ഹോണർ 9 ലൈറ്റിനും ആകർഷകമായ ഒാഫറുണ്ട്​.  വരും ദിനങ്ങളിൽ അത്​ അറിയിക്കുമെന്ന്​ ഫ്ലിപ്​കാർട്ട്​ പറഞ്ഞു.

സാംസങ്ങ്​ ഗാലക്​സിയുടെ ഒാൺ നെക്​സ്​റ്റ്​ 64 ജി.ബി വാരിയൻറ്​ 17999 രൂപക്ക്​ പകരമായി 10999 രൂപക്ക്​ ലഭിക്കും . 10999 രൂപയുണ്ടായിരുന്ന 16 ജി.ബി വാരിയൻറിന്​ 9999 രുപയായി കുറഞ്ഞു. ഷവോമി റെഡ്​മി നോട്ട്​ ഫോറിന്​ 10999, ലെനോവോയുടെ ഡ്യുവൽ കാമറാ ഫോണായ കെ8 പ്ലസിന്​ 8999, മോ​േട്ടായുടെ മികച്ച ഫോണുകളിലൊന്നായ ജി5 പ്ലസിന്​ 10999, സ്​മാർട്രോൺ ടി ഫോണിന്​ 7999 എന്നിങ്ങനെയാണ്​ വില നിലവാരം. പാനസോണികി​​െൻറ ഇലഗ്വ എ3 11500 രുപയുണ്ടായിരുന്നതിന്​ 6499 രുപയായി കുറഞ്ഞു. ഇൻഫിനിക്​സ്​ ​നോട്ട്​ 4 ന്​ 1000 രൂപ കുറഞ്ഞ്​ 7999 ആയി. മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്കും ആകർഷകമായ ഒാഫറുണ്ട്​. 

 

 

Tags:    
News Summary - Flipkart Republic Day Sale - business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.