Posted On
date_range Updated On
date_range ചൈനയിൽ അഞ്ചുവർഷം കൊണ്ട് 6.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു
ബെയ്ജിങ്: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് രാജ്യത്ത് 6.5 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി ചൈന അറിയിച്ചു. ജോലി നഷ്ടപ്പെട്ട 2.5 കോടി തൊഴിലാളികളെ പുനരധിവസിപ്പിക്കാനും സാധിച്ചതായി മാനവവിഭവശേഷി-സാമൂഹികസുരക്ഷ മന്ത്രി യിൻ വീമിൻ വ്യക്തമാക്കി.
ചൈനയിലെ പൊതുതൊഴിൽ വിപണി സുസ്ഥിരമാണ്. നഗരങ്ങളിൽ കഴിഞ്ഞ ഒാരോ വർഷവും 1.3 കോടിയിലേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടതോടെ നഗരങ്ങളിലെ തൊഴിലില്ലായ്മനിരക്ക് ഗണ്യമായി കുറക്കാൻ കഴിഞ്ഞതായും വീമിൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.