സ്​റ്റോക്കുള്ള മണ്ണെണ്ണക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ​ വില കൂട്ടി

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണെ​ണ്ണ​യു​ടെ വി​ല കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ട്ടി​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് റേ​ഷ​ൻ ക​ട​ക​ളി​ൽ നേ​ര​ത്തേ സ്റ്റോ​ക് ചെ​യ്തി​രു​ന്ന മ​ണ്ണെ​ണ്ണ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ല​കൂ​ട്ടി ഉ​ത്ത​ര​വി​റ​ക്കി. മ​ണ്ണെ​ണ്ണ വി​ല ഒ​റ്റ​യ​ടി​ക്ക് 28 രൂ​പ വ​ർ​ധി​ച്ച് ലി​റ്റ​റി​ന് 81 രൂ​പ​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ ബാ​ക്കി​യു​ള്ള 8.45 ല​ക്ഷം ലി​റ്റ​റി​ന് പു​തി​യ വി​ല റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മീ​ഷ​ൻ ഇ​ന​ത്തി​ൽ​നി​ന്ന് ഈ​മാ​സം പി​ടി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

അ​തേ​സ​മ​യം, 5.9 ല​ക്ഷം വ​രു​ന്ന മ​ഞ്ഞ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് നി​ല​വി​ലെ 53 രൂ​പ​ക്ക് വി​ൽ​ക്കും. ബാ​ക്കി​യു​ള്ള 87 ല​ക്ഷം വ​രു​ന്ന കാ​ർ​ഡു​കാ​ർ​ക്കാ​യി​രി​ക്കും കൂ​ടി​യ തു​ക​ക്ക് മ​ണ്ണെ​ണ്ണ വി​ൽ​ക്കു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.