ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്ത് ആദ്യമായി വനിത; ഹര്‍പ്രീത് സിങ് അലയന്‍സ് എയര്‍ സി.ഇ.ഒ.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സഹകമ്പനിയായ അലയന്‍സ് എയറിന്റെ സി.ഇ.ഒ ആയി ഹര്‍പ്രീത് എ ഡി സിങ് നിയമിതയായി. ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ഹര്‍പ്രീത്.

ഹര്‍പ്രീതിന്റെ നിയമനം എയര്‍ ഇന്ത്യ സി.എം.ഡി രാജീവ് ബന്‍സാലാണ് അറിയിച്ചത്.

1988ലാണ് ഹര്‍പ്രീത് എയര്‍ ഇന്ത്യയില്‍ പൈലറ്റായത്. നിലവില്‍ ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗത്തില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഹര്‍പ്രീത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.