Posted On
date_range Updated On
date_range മാഗ്നറ്റിക് സ്ട്രിപ് കാർഡുകളുടെ കാലാവധി ഡിസംബർ 31 വരെ മാത്രം
ന്യൂഡൽഹി: ആഗോള നിലവാരത്തിലുള്ള കാർഡുകളിൽ ഉപേയാഗിക്കുന്ന മൈക്രോ ചിപ്പ്/പിൻ നമ്പർ ഇല്ലാത്ത ഡെബിറ്റ്/െക്രഡിറ്റ് കാർഡുകൾ ജനുവരി ഒന്നു മുതൽ പ്രവർത്തിക്കില്ല. റിസർവ് ബാങ്കിെൻറ പ്രത്യേക നിർദേശപ്രകാരമാണ് നിലവിലെ മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ പിൻവലിച്ച് കൂടുതൽ സുരക്ഷിതമായ ഇ.എം.വി (യൂറോ പേ, മാസ്റ്റർ കാർഡ്, വിസ) കാർഡുകൾ ഇറക്കുന്നത്.
പഴയ കാർഡുകൾ ഡിസംബർ 31 വരെ ഉപയോഗിക്കാം. ഇതിനുള്ളിൽ പഴയ കാർഡുകൾ ഇടപാടുകാർക്ക് മാറ്റിവാങ്ങാമെന്നും ആർ.ബി.െഎ അറിയിച്ചു. ഇ.എം.വി ചിപ്പുകളുള്ള കാർഡുകൾ നൽകാൻ 2015 ആഗസ്റ്റിലാണ് ആർ.ബി.െഎ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.