Posted On
date_range Updated On
date_range ഭവന വായ്പക്കുള്ള പ്രൊസസിങ് ചാർജ് ഒഴിവാക്കി എസ്.ബി.ഐ
ന്യൂഡൽഹി: ഭവനവായ്പക്കുള്ള പ്രൊസസിങ് ചാർജ് താൽക്കാലികമായി ഒഴിവാക്കി എസ്.ബി.ഐ. ബാങ്കിന്‍റെ മൺസൂൺ ധമാക്ക ഓഫറിന്‍റെ ഭാഗമായാണ് പ്രൊസസിങ് ചാർജ് ഒഴിവാക്കിയത്. ആഗസ്റ്റ് 31 വരെയാണ് എസ്.ബി.ഐയുടെ ഓഫർ കാലാവധി. 0.40 ശതമാനമാണ് എസ്.ബി.ഐ പ്രൊസസിങ് ഫീസായി ചുമത്തുന്നത്.
യോനോ ആപ് വഴി അപേക്ഷിക്കുന്ന വായ്പകൾക്ക് 0.5 ശതമാനത്തിന്‍റെ അധിക ഇളവും എസ്.ബി.ഐ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് യോനോ ആപിലൂടെ അപേക്ഷിച്ചില്ലെങ്കിലും ഈ പ്രത്യേക ഇളവ് ഉണ്ടാവും.
മൺസൂൺ ധമാക്ക ഓഫർ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എസ്.ബി.ഐ എം.ഡി സി.എസ് ഷെട്ടി പറഞ്ഞു. ഓഫർ പ്രഖ്യാപിച്ചതിലൂടെ കൂടുതൽ പേർ വായ്പയെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ കൂടുതൽ പേർ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.