തൃശൂർ: ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ബാങ്കിൽനിന്ന് ചോർന്നിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ വിശദീകരണം. മുംബൈയിൽ ബാങ്കിെൻറ ഒരു ഡാറ്റ സർവർ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കാതെ അനിശ്ചിതകാലം തുറന്നു കിടന്നുവെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങളും മറ്റും ചോർന്നുവെന്ന് സംശയിക്കുന്നതായുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ബാങ്കിെൻറ വിശദീകരണം.
വിശദമായ പരിശോധനയിൽ ഒരു വിവരവും ചോർന്നിട്ടില്ലെന്ന് വ്യക്തമായതായി എസ്.ബി.െഎ പറയുന്നു. മാത്രമല്ല, സർവറുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കുന്നത് ബാങ്ക് ഗൗരവമായാണ് കാണുന്നതെന്നും എസ്.ബി.െഎ വിശദീകരിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്തെ സാേങ്കതികവിദ്യകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ‘ടെക് ക്രഞ്ച്’ എന്ന മാധ്യമ സ്ഥാപനമാണ് കഴിഞ്ഞ ദിവസം എസ്.ബി.െഎയിലെ വിവര ചോർച്ച കണ്ടെത്തിയത്. ഇത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.