Posted On
date_range Updated On
date_range ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക്: ചെലവ് ഉയർത്തി
ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേമെൻറ്സ് ബാങ്ക് തുടങ്ങുന്നതിനുള്ള ചെലവ് കേന്ദ്രമന്ത്രിസഭ പുതുക്കി നിശ്ചയിച്ചു. 800 കോടി രൂപയിൽനിന്ന് 1,435 കോടിയായാണ് പദ്ധതി ചെലവ് ഉയർത്തിയത്. ഇതിൽ 400 കോടി സാേങ്കതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചെലവുകളാണ്.
സെപ്റ്റംബർ ഒന്നു മുതൽ ഇന്ത്യ പോസ്റ്റ് പേമെൻറ്സ് ബാങ്ക് ശാഖകളിൽ സേവനം ലഭ്യമായി തുടങ്ങും. ഡിസംബറോടെ എല്ലാ പോസ്റ്റ് ഒാഫിസുകളിലും സേവനം ലഭ്യമാകും.
1.55 ലക്ഷം തപാൽ ഒാഫിസുകളാണ് രാജ്യത്തുള്ളത്. ബാങ്കിങ് സേവനങ്ങൾ കുറഞ്ഞ ചെലവിൽ വീട്ടുപടിക്കൽ വരെ എത്തിക്കാനാണ് പേമെൻറ്സ് ബാങ്കുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.