Posted On
date_range Updated On
date_range വീണ്ടും വൻ ഇടിവ്; ഡോളറിന് 85.91 രൂപ!
മുംബൈ: ഡോളറിനെതിരെ 17 പൈസകൂടി നഷ്ടപ്പെടുത്തി രൂപ വീണ്ടും എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 85.91 എന്ന നിലയിലാണ് രൂപ.
യു.എസ് ഡോളർ കൂടുതൽ കരുത്താർജിച്ചതും അസംസ്കൃത എണ്ണവില ഉയർന്നതുമാണ് രൂപയെ പിന്നെയും ദുർബലമാക്കിയത്. ബുധനാഴ്ച 85.82 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 85.89 എന്ന നിലയിലേക്ക് കൂപ്പുകുത്തി. നഷ്ടം തുടർന്നതോടെ അവസാനം 85.91ൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ച 85.74ൽ ക്ലോസ് ചെയ്തതിനെക്കാൾ 17 പൈസ നഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.