???????? ?????????????? ??????????????

 12 ലക്ഷം രൂപയുടെ മീന്‍, രണ്ടു മുതല്‍ മൂന്നുലക്ഷം രൂപയുടെ പച്ചക്കറി.   ഈ വിളവ് ഒരു വര്‍ഷം കൊണ്ട് ഒരു സെന്‍റില്‍ നിന്നുണ്ടാക്കാമെന്ന് പച്ചക്കറി കര്‍ഷനും മത്സ്യകര്‍ഷകനുമായ തൃശൂര്‍ തുമ്പൂര്‍ സ്വദേശി  പി.ടി. മാനുവല്‍  ഉറപ്പിച്ചുപറയുമ്പോള്‍ അതിശയിക്കേണ്ട. അക്വാപോണിക്സ് എന്ന മണ്ണില്ലാകൃഷിയുടെ സാധ്യത കൊണ്ടുതരുന്ന വിജയമാണിത്. കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും തുടര്‍ക്കഥയാകുമ്പോള്‍ ഇവയൊന്നും ബാധിക്കാതെ മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒരുമിച്ച് കൊണ്ടുപോയി വിജയം കൈവരിക്കുന്ന മാനുവല്‍ പോലുള്ള ഏറെപേരുണ്ട് നമ്മുടെ നാട്ടില്‍. അല്‍പം അധ്വാനവും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കില്‍ ലക്ഷങ്ങളുടെ വരുമാനമാണ് അക്വാപോണിക്സ് എന്ന മണ്ണില്ലാകൃഷിയിലൂടെ കൈയിലൊതുങ്ങുന്നത്.

ഒരുപിടി മണ്ണില്ലാതെ എന്ത് കൃഷി

കൃഷി ചെയ്യാന്‍ പ്രാഥമികമായി വേണ്ടതെന്താണ്? ഒരു പിടി മണ്ണ്.പിന്നെ നടാനായി ചെടികള്‍ . അത് പച്ചക്കറിയോ നെല്ളോ എന്തുമാകട്ടെ. വളരാന്‍ പോഷകാംശങ്ങളാണ് മറ്റൊരു ഘടകം. വെള്ളത്തില്‍ ലയിക്കുന്ന പോഷകാംശങ്ങള്‍ വേര് വലിച്ചെടുക്കുന്നു. അവ വളരുന്നു. അപ്പോള്‍ കൃഷിക്ക് മണ്ണ് വേണോ? വളം വേരിലത്തെിച്ചാല്‍ പോരേ. ഈ ചിന്തയിലാണ് വികസിത രാഷ്ട്രങ്ങളില്‍ അക്വാപോണികസ്് പിറന്നത്. മണ്ണിന് പൊന്നുവിലയാകുമ്പോള്‍ മണ്ണൊഴിവാക്കിയുള്ള കൃഷിയിലത്തെിക്കഴിഞ്ഞു മറ്റു വികസിത രാജ്യങ്ങളെപ്പോലെ നമ്മുടെ നാടും. ഒരു പിടി മണ്ണ് വേണ്ടേ കൃഷി ചെയ്യാന്‍ എന്ന് ആശങ്കപ്പെടുന്ന മലയാളികള്‍ അക്വാപോണിക്സ് എന്ന കൃഷിയും പരീക്ഷിച്ച് തുടങ്ങിയിരിക്കുന്നു. 


പരീക്ഷണ കൃഷി
പോളിഹൗസ് നിര്‍മാണത്തതിലേര്‍പ്പെട്ടിരുന്ന മാനുവല്‍  വെറും കൗതുകം കൊണ്ടാണ് ഒന്നരവര്‍ഷം മുമ്പ്  പാലക്കാട്ടെ  ആദ്യ അക്വാപോണിക്സ് കര്‍ഷനായ വിജയകുമാറിന്‍െറ ക്ളാസ് കേള്‍ക്കാന്‍ നന്ദിയോട് എന്ന ഗ്രാമത്തില്‍ എത്തിയത.് ക്ളാസ് കേട്ടപ്പോള്‍ തുടങ്ങിയ മോഹമാണ് കൃഷിയിലത്തെിച്ചത്. ഇതിന്് വലിയ മുതല്‍മുടക്കാണല്ളോ എന്നായിരുന്നു ആദ്യ ചിന്ത. ഉപേക്ഷിച്ച മോഹം പിന്നീട് തിരിച്ചെടുത്തത് സഹോദരന്‍ ആന്‍റണിയുടെ പ്രോത്സാഹനത്തോടെയായിരുന്നു. ആ ബലത്തിലാണ് മാനുവല്‍ വീട്ടുവളപ്പിലെ മുക്കാല്‍ സെന്‍റില്‍ കുളം കുത്തിയത്. ഏഴടി നീളവും നാലടി വീതിയിലായിരുന്നു കുഴി. വെള്ളം ചോരാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ചു. മഴപെയ്ത് കയറാതിരിക്കാന്‍ മഴമറയും നിര്‍മിച്ചു. രണ്ട് മീറ്റര്‍ നീളത്തില്‍ കുളത്തിലെ മണ്ണുപയോഗിച്ച് ബണ്ട് കെട്ടി.പച്ചക്കറികൃഷിക്ക്  ഗ്രോബെഡ്  കെട്ടിയുയര്‍ത്തി അതില്‍ കരിങ്കല്‍ ചീളുകളും ഓട്ടുചീളുകളും നിറച്ചു. കുളത്തിന്  അരികുകളിലായി പി.വി.സി പിടിപ്പിച്ച് അതില്‍ പച്ചക്കറിതൈകള്‍ നടാനുള്ള ചെറുചട്ടികള്‍ (പോട്ട് ) പിടിപ്പിക്കുന്നു. കുളത്തിലേക്ക്  വായുവത്തെിക്കാനുള്ള ചെറുട്യൂബുകളും സജ്ജീകരിച്ചു. അഞ്ച് ലക്ഷം രൂപ വേണ്ടിവന്നു സംവിധാനങ്ങളൊരുക്കാന്‍. മഴമറക്ക് മാത്രമാണ് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമായത്. 100 സ്ക്വയര്‍ഫീറ്റിലേക്കായി 50000 രൂപ  ലഭിച്ചു. മഴമറക്ക് ചതുരശ്ര അടിക്ക് 780 രൂപയാണ് നിര്‍മാണച്ചെലവ്. 320 സ്ക്വയര്‍ മീറ്ററില്‍  മഴമറയൊരുക്കി. 

പി.ടി. മാനുവല്‍ അക്വാപോണിക്സ് കൃഷിയിടത്തില്‍ 
 

വിജയവഴിയും വെല്ലുവിളികളും
 മത്സ്യമത്തെിക്കാനും ഹൈബ്രിഡ് പച്ചക്കറിതൈകളത്തെിക്കാനും ഏറെ പണിപെട്ടു. മത്സ്യക്കുഞ്ഞുങ്ങളെ കിട്ടാന്‍ വിജയവാഡയിലെ രാജീവ് ഗാന്ധി അക്വാകള്‍ചര്‍ സെന്‍ററില്‍ നിന്നും ഗിഫ്റ്റ് അഥവാ തിലാപ്പിയ ഇനത്തിലെ മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചു.പെട്ടന്ന് തൂക്കമത്തെുന്ന ജനിതക മാറ്റം വരുത്തിയ ഇനമാണിത്. മുളക് , പാവല്‍,വാട്ടര്‍ സ്പിനാച്ച്, സെലറി എന്നിവയായിരുന്നു പച്ചക്കറികൃഷിക്ക് തെരഞ്ഞെടുത്തത്. ഗ്രോബെഡിലേക്ക് ഹൈബ്രിഡ് തൈകള്‍ മുളപ്പിച്ച് പറിച്ചുനട്ടു. ആറുമാസം...മാനുവല്‍ പോലും അതിശയിപ്പിച്ച് 1180 കിലോ മത്സ്യം, 200 കിലോ പച്ചക്കറികള്‍ മാനുവലിന്‍െറ തോട്ടത്തില്‍ വിളവെടുത്തു. ലക്ഷങ്ങളുടെ നേട്ടം. രണ്ട് വിളവ് വേണ്ടിവന്നു, മുതല്‍ മുടക്ക് തിരിച്ചുകിട്ടാന്‍. 
ഗിഫ്റ്റ് ഫിഷ് എന്നറിയപ്പെടുന്ന തിലാപ്പിയക്കുഞ്ഞുങ്ങളാണ് മത്സ്യകൃഷിയിലെ താരം. രോഗപ്രതിരോധശേഷിക്കുപുറമെ നല്ല വളര്‍ച്ച ഉണ്ടാകുമെന്നതാണ് പ്രധാന മെച്ചം. ജനിതക മാറ്റം വരുത്തിയ  മത്സ്യക്കുഞ്ഞുങ്ങളെ കിട്ടാന്‍ വിജയവാഡയിലെ രാജീവ് ഗാന്ധി അക്വാകള്‍ചര്‍ സെന്‍ററിലെ ഉല്‍പാദകേന്ദ്രത്തില്‍ അപേക്ഷ കൊടുത്ത് കാത്തിരിക്കണമായിരുന്നു. പല സമയത്തും മത്സ്യവിത്തുകള്‍ ലഭ്യമായിരുന്നുമില്ല. നാട്ടില്‍  ലഭ്യമായ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങള്‍ അധിക നാള്‍ വളരില്ളെന്ന അനുഭവമാണ്  വിജയവാഡയില്‍ നിന്ന് എത്തിക്കാന്‍ കാരണമായത്. ഇപ്പോള്‍ ഫിഷറീസ്  വകുപ്പിന് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കാന്‍ സംവിധാനമുണ്ടെന്ന് മാനുവല്‍ പറയുന്നു. മത്സ്യതീറ്റയാണ് പ്രധാന ചെലവ്. ആറുമാസക്കാലയളവില്‍ 4500 കിലോ തീറ്റ ചിലവുണ്ട്. ഒരു കിലോ മീന്‍ ഉണ്ടാവാന്‍ 1.4 കിലോ തീറ്റ ആവശ്യമെന്നാണ് കണക്ക്. തുടര്‍ച്ചയായി വെള്ളം ശുദ്ധീകരിക്കേണ്ടി വരും.വൈദ്യുതി ചെലവിനുള്ള സഹായമെന്ന നിലയില്‍ ഫിഷറീസ് വകുപ്പ് വഴി സബ്സിഡി ലഭിക്കാറുണ്ട്. നല്ല ലാഭം കൊയ്യാന്‍ ഇടതടവില്ലാതെ കൃഷി ചെയ്തുകൊണ്ടിരിക്കണം. ഒന്നരമാസംകൊണ്ട് വിളവെടുക്കുന്ന ചീരപോലുള്ള ഇലക്കറികള്‍ മുതല്‍ ഇഞ്ചികൃഷി വരെ ഇവിടെ വിളവെടുത്തുകഴിഞ്ഞു.
മണ്ണില്ലാത്തതിനാല്‍ മണ്ണിലൂടെയുള്ള രോഗബാധകള്‍ വരില്ളെങ്കിലും ഫംഗസ് ബാധ, വെള്ളീച്ച, കായീച്ച തുടങ്ങിയവ ബാധിക്കാറുണ്ട്. കാന്താരി മുളക്, വെളുത്തുളി മിശ്രിതം, വേപ്പെണ്ണ ഇമള്‍ഷന്‍, പുകയിലക്കഷായം തുടങ്ങിയ ജൈവ രീതിയിലുള്ള പ്രതിരോധമാര്‍ഗങ്ങളാണ് അപ്പോള്‍ അവലംബിക്കാറ്.

വീട്ടിലൊരു കൃഷി
 ടെറസിലോ വീട്ടുമുറ്റത്തോ വാണിജ്യാവശ്യത്തിനും അല്ലാതെയും അക്വാപോണിക്സ് സംവിധാനമൊരുക്കാന്‍ മാനുവല്‍ സഹായം ചെയ്തുകൊടുക്കുന്നുണ്ട്. എഴുപത് മീനുകളെ വളര്‍ത്താവുന്ന ഇന്‍റര്‍മീഡിയേറ്റ് ബള്‍ക്ക് കണ്ടെയ്നര്‍ (ഐ.ബി.സി) ടാങ്കുകള്‍ മാനുവല്‍ നിര്‍മിച്ചുനല്‍കുന്നു. വീട്ടാവശ്യത്തിനുള്ള മത്സ്യ- പച്ചക്കറി ഉല്‍പാദനത്തിനേ ഇത് ഉപകരിക്കൂ. 40 ചെടികള്‍ വയ്ക്കാവുന്ന സംവിധാനമാണിത്.വില 18,000 രുപ. വേളൂക്കര കൃഷിഭവന്‍െറ അംഗീകാരത്തിനുപുറമെ കെരളി ടി.വിയുടെ പരീക്ഷണാത്മക കര്‍ഷനുള്ള പ്രഥമ കതിര്‍ അവാര്‍ഡിന് മാനുവലിനെ തെരഞ്ഞെടുത്തിരുന്നു. ടാറ്റാ വൈറോണിന്‍െറ ഹൈടെക് കര്‍ഷനുള്ള  ഹൈടെക് കര്‍ഷനുള്ള അവാര്‍ഡും സ്വന്തമാക്കി.


മാനുവലിന്‍െറ നമ്പര്‍ : 8606367451

Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT