ഒമാനിലെ ഏറ്റവും  വലിയ 'മണ്ണില്ലാ കൃഷി തോട്ടം മലയാളികൾക്ക് സ്വന്തം 

കേളകം: മണ്ണും വളങ്ങളുമില്ലാതെ  അറബ് നാട്ടിൽ നവീന രീതിയിൽ കാർഷിക വിപ്ലവം നടത്തിയ മലയാളികളുടെ അക്വാപോണിക്സ് കൃഷിക്കു ഒമാനിൽ വിജയ ഗാഥ . മണ്ണും,വളങ്ങളും ആവിശ്യമില്ലാത്ത അക്വാപോണിക്സ് നവീന രീതിയിൽ മലരാരണ്യത്തിൽ കാർഷിക വിപ്ലവം നടത്തി വിജയ കൊടി പാറിച്ചിരിക്കുകയാണ് കണ്ണൂർ കേളകം സ്വദേശി വാളുവെട്ടിക്കൽ റിജോ ചാക്കോയും, പാർട്ടണർ എർണാകുളം സ്വദേശി ജെയിംസ് പോളും.

മണ്ണും,വളങ്ങളും ആവിശ്യമില്ലാത്ത അക്വാപോണിക്സ് ആണ് ഇവരുടെ കൃഷിരീതി. വലിയ ടാങ്കുകളിൽ  മൽസ്യങ്ങളെ വർളർത്തി അതിന്റെ വിസർജ്യമുൾപ്പെടുന്ന വെള്ളം പൈപ്പുകളിലൂടെ കടത്തിവിട്ട് ജലത്തിൽ കൃഷി ചെയ്യുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്. മണ്ണില്ലാത്തതിനാൽ കീടബാധ കുറവും മികച്ച ഉദ്പാപാദനവും ലഭിക്കും.

ഒമാനിലെ ഏറ്റവും  വലിയ 'മണ്ണില്ലാ കൃഷി തോട്ടവും (അക്വാ പോണിക്സ് ) അറേബ്യൻ രാജ്യങ്ങളിലെ മൂന്നാമത്തെ അൽ അർഫാൻ അക്വാപോണിക്സ് ഫാം  7400 സ്ക്വയർ മീറ്ററാണ് പദ്ധതിപ്രദേശം. ഇതിൽ 4400 സ്ക്വയർ മീറ്റർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.  സലാഡ് ഇനത്തിൽ ഇല ചെടികളും, തക്കാളി, പയർ, വെണ്ട, തണ്ണി മത്തൻ, തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറികൾ ഇവിടെ കൃഷി ചെയ്യുന്നു.

പൂർണ്ണമായും ജൈവ രീതിയാണ് കൃഷിക്ക് അവലംബിക്കുന്നത്. ഒരു ടാങ്കിൽ 300 തിലോപ്പിയ മത്സ്യങ്ങളാണ് വളർത്തുന്നത്. ഇത്തരത്തിൽ 36 ടാങ്കുകൾ ഇവിടുണ്ട്. മൽസ്യത്തിന് നല്കുന്ന തീറ്റ ഒഴിച്ചാൽ മറ്റ്  യാതൊരു വളപ്രയോഗങ്ങളും ചെടിക്കായി നല്കുന്നില്ല. ടാങ്കിൽ വരുന്ന മൽസ്യവിസർജത്തിൽ നിന്നുണ്ടാകുന്ന അമോണിയവും, മറ്റ് മൂലകങ്ങളും ചെടികൾ വലിച്ചെടുക്കുയും ജലം'ശുദ്ധികരിച്ച് തിരികെ ടാങ്കിലെത്തുകയും ചെയ്യുന്നു. ഇതു മൂലം രണ്ട് പ്രയോജനങ്ങളാണ് ഒന്ന് ജലനഷ്ടമില്ല്​ രണ്ട് ജലം എപ്പോഴും ശുദ്ധികരിച്ചെത്തുന്നതിനാൽ കൂടുതൽ മൽസ്യങ്ങളെ ചെറിയ ഏരിയയിൽ വളർത്താൻ കഴിയുകയും ചെയ്യും. ആറു മാസം മുതൽ എട്ടു മാസത്തിനുള്ളിൽ മൽസ്യങ്ങളെ വിളവെടുക്കാൻ കഴിയും. ശരാശരി ' 800 g മുതൽ 1 കിലോ വരെയുള്ള മൽസ്യങ്ങൾ ലഭിക്കും. ഹൈപ്പർ മാർക്കറ്റുകൾ ഫൈസ്റ്റർ ഹോട്ടലുകൾ എന്നിവ തന്നയാണ് എറ്റവും വലിയ വിപണന കേന്ദ്രം.

പൂർണ്ണമായും 'ജൈവമായതിനാലും, വിളവെടുത്ത് ഉടൻ ലഭിക്കുന്നതിനാലും വിപണനും വളരെ എളുപ്പമാണെന്ന് റിജോയും, ജെയിംസും പറയുന്നു. തുടക്കത്തിൽ ഉള്ള മുതൽ മുടക്കല്ലാതെ കാര്യമായ മുതൽ മുടക്ക് പിന്നിടില്ല എന്നതാണ് ഇത്തരം കൃഷിരീതികളുടെ  ഏറ്റവും വലിയ പ്രത്യേകത.ഒമാനിലെ മസ്കറ്റ് ഹൊറൈസൺ ഗ്രൂപ്പിന്റെ കീഴിലാണ് ഈ ഫാം പ്രവർത്തിക്കുന്നത്. മസ്കറ്റിലെ ബർക്ക അൽ ഫുലൈജിലാണ് അൽ അർഫാൻ എന്ന ഈ ഫാം പ്രവർത്തിക്കുന്നത്.ഒമാൻ കർഷിക ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിൻ ജാഫർ അൽ .സജ്വാനി  ഫാം ഔദ്യോഗികമായി   കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് .

അൽ അർഫാൻ ഫാം കൂടാതെ വിത്യസ്ഥങ്ങളായ നാല് കമ്പനികളുടെ ഉടമകൾ കൂടിയാണിവർ മലയാളികൾ ഉൾപ്പെടെ 200ൽ പരം ജീവനക്കാർ ഇവരുടെ കീഴിൽ ജോലി ചെയ്യുന്നു.

Tags:    
News Summary - Aquaponics farm- Agriculture news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT