തെങ്ങില്‍ കയറി രോഗമെന്തെന്ന് പരിശോധിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍.തൃശൂര്‍ ജില്ലയിലെ ആനന്ദപുരത്തുകാര്‍ക്ക് ഇവര്‍ തെങ്ങുഡോക്ടര്‍മാരാണ്. രോഗം കണ്ടത്തെി മരുന്ന് നിശ്ചയിച്ച് ചികിത്സനടത്തുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍. തെങ്ങ് കര്‍ഷകരുടെ ദുരിതം ചര്‍ച്ചയാകുമ്പോള്‍ നാളെയുടെ പ്രതീക്ഷയുടെ സന്ദേശമാണ് സേവനസദ്ധരായ ഗ്രാമജ്യോതി എന്ന ഈ ചെറുസംഘം പങ്കുവെയ്ക്കുന്നത്.
കീടങ്ങളുടെ ആക്രമണത്താലും രോഗങ്ങള്‍ മൂലവും  കേട് വരുന്ന തെങ്ങുകള്‍ മുറിച്ചുകളയുന്നതിന് പകരം ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാഹചര്യമൊരുക്കുകയാണ്  ഗ്രാമജ്യോതിയുടെ ലക്ഷ്യം.  ഒരു തെങ്ങ് മുറിച്ചുകളഞ്ഞ് പുതിയത് നട്ടാല്‍ അടുത്ത വിളവെടുപ്പിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ രോഗബാധയുള്ള തെങ്ങിനെ  കൃത്യമായ മരുന്ന്  പ്രയോഗത്തിലൂടെ ആറുമാസത്തിനുള്ളില്‍ പുനരുല്‍പാദനത്തിന് പ്രാപ്തമാക്കാം എന്ന് തെളിയിക്കുകയാണ് ഇവര്‍.ഇവരുടെ സ്വയംസഹായ സംഘത്തില്‍ ബിരുദാനന്ദര ബിരുദധാരികള്‍  മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമുണ്ട്. മറ്റ് ജോലിക്കിടയിലും  തങ്ങളുടെ ഗ്രാമത്തിലെ ശേഷിയ്ക്കുന്ന തെങ്ങുകളുടെയെല്ലാം രോഗനിവാരണത്തിനും പരിപാലനത്തിനും പുതിയവ വെച്ചുപിടിപ്പിക്കാനും ് ഇവര്‍ സമയം കണ്ടത്തെുന്നു.

തുടക്കം
എം.കോം ബിരുദം നേടിയ മനോജ്കുമാര്‍   പത്തുവര്‍ഷം വിദേശത്ത് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്ത ശേഷം നാട്ടിലത്തെി,ഭാര്യ രാജിയെ സഹായിയാക്കി ആനന്ദപുരത്ത്  കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ്രൈഡവര്‍ ആയ കെ.നന്ദഗോപന്‍ ഉള്‍പ്പടെ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും പാര്‍ട്ട് ടൈം ആയാണ്  ഇവിടെ ഡാറ്റാ എന്‍ട്രി ജോലികള്‍ക്ക് വരുന്നത്.ഇവരുടെ ഒഴിവുസമയ ചര്‍ച്ചകള്‍ക്കിടയിലാണ് തെങ്ങ് കയറ്റവും പരിപാലനവും എന്ന നൂതന സംരംഭത്തിന്  തുടക്കമായത്.
നാളികേര വികസന ബോര്‍ഡിന്‍്റെ കീഴില്‍  വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മിയുടെ തെങ്ങ് കയറ്റം   , കേരളകാര്‍ഷിക സര്‍വ്വകലാശാല, ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജ്, ഗ്രാമീണതൊഴില്‍ പരിശീലനകേന്ദ്രം, തദ്ദേശസ്വയം ഭരണവകുപ്പിനു കീഴിലുള്ള എക്സ്റ്റന്‍ഷന്‍ ട്രെയിനിംഗ് സെന്‍്റര്‍ എന്നിവിടങ്ങളില്‍ നിന്ന് തെങ്ങുകൃഷി പരിപാലനം എന്നിവയില്‍ പരിശീലനം നേടിയ ശേഷമാണ് ഇവര്‍ സന്നദ്ധരായത്.നാളികേര വികസന ബോര്‍ഡ് സൗജന്യമായി ഏഴ് തെങ്ങ് കയറ്റയന്ത്രവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

തെങ്ങുകയറ്റ യന്ത്രത്തിന്‍െറ കേട്പാട് തീര്‍ക്കുന്ന ഗ്രാമജ്യോതി അംഗങ്ങള്‍

പ്രവര്‍ത്തനം
പുരുഷന്മാരായ ഏഴ് പേരാണ്  തെങ്ങില്‍  കയറി പരിചരണം നടത്തുന്നത്. ആധുനികയന്ത്രസാമഗ്രികളുടെ സഹായത്തോടെ കാര്‍ഷിക വൃത്തികളായ തെങ്ങിന്‍്റെ തടമെടുപ്പ്, നടീല്‍, രോഗകീട നിയന്ത്രണം, വളപ്രയോഗം, വിളവെടുപ്പ് എന്നിവയെല്ലാം ഇവര്‍ നടത്തുന്നുണ്ട്.കൂടാതെ കേരോല്‍പ്പങ്ങളുടെ ഉത്പാദനം, വിപണനം,അത്യുല്‍പാദനശേഷിയുള്ള തെങ്ങിനങ്ങളുടെ  പ്രചരണം ,കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതികോപദേശങ്ങള്‍,ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും  ഗ്രാമജ്യോതിയുടെ  നേതൃത്വത്തില്‍ നടക്കുന്നു. സംഘം രൂപം കൊടുത്ത തെങ്ങുകൃഷി വ്യാപന പദ്ധതിയുടെ  ആദ്യഘട്ടം മുരിയാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തെരഞ്ഞെടുത്ത് ആരംഭിച്ചുകഴിഞ്ഞു. മുരിയാട് കൃഷി ഭവന്‍ പരിധിയിലെ തെങ്ങുകര്‍ഷകരുടെ പ്രശ്ന പരിഹാരത്തിന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതും ഗ്രാമജ്യോതി പ്രവര്‍ത്തകരുടെ സേവനമാണ്.
തെങ്ങ് കയറുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി തെങ്ങിന്‍്റെ മണ്ട നന്നായി വൃത്തിയാക്കി,കേടുണ്ടെങ്കില്‍ ലക്ഷണങ്ങള്‍ പരിശോധിച്ച് കീട ആക്രമണമാണോ രോഗബാധയാണോ എന്ന് തിരിച്ചറിയും. തെങ്ങിന്‍ തലപ്പില്‍ കയറി മരുന്നിടുന്നതും   ഇവര്‍ തന്നെ. കൂമ്പ് ചീയല്‍,ഓല ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ലായനിയായും കൊമ്പന്‍ ചെല്ലി,ചെമ്പന്‍ ചെല്ലി എന്നീ കീടബാധയ്ക്ക് മണലില്‍ ചേര്‍ത്ത് മിശ്രിതമാക്കിയുമാണ്  മരുന്ന്പ്രയോഗം. കാര്‍ഷിക സര്‍വ്വ കലാശാലയുടെയും നാളികേര വികസന ബോര്‍ഡിന്‍്റെയും  നിര്‍ദേശങ്ങളും, കാര്‍ഷിക മാസികകളും വിദഗ്ദ്ധരുടെ അഭിപ്രായവും പരിശോധിച്ച്   തെങ്ങിനു വരുന്ന  രോഗങ്ങളെകുറിച്ചും പഠിച്ച് അവ ക്രോഡീകരിക്കുകയും,തെങ്ങു പരിചരണത്തിന്  വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവരുന്നു.കാര്‍ഷിക സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഡിവിഷന്‍്റെ സഹായത്തോടെ തെങ്ങ് പാലനത്തിന് സഹായിക്കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ഇവര്‍ പറയുന്നു. തെങ്ങിന്‍്റെ  തലപ്പ്  വൃത്തിയാക്കാന്‍ എളുപ്പത്തില്‍ മുകളില്‍ കയറുന്നതിന് സഹായിക്കുന്ന ഒരു ഉപകരണം വികസിപ്പിക്കുകയാണ് പ്രഥമ ദൗത്യം. തെങ്ങിന് സാധാരണ വരുന്ന എല്ലാ രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും എതിരെ നിയന്ത്രണമാര്‍ഗങ്ങള്‍ ചെയ്യുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉള്‍പ്പെടുന്ന  കിറ്റ് രൂപപ്പെടുത്താനും ശ്രമം തുടങ്ങിയതായി സെക്രട്ടറി മനോജ്കുമാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2023-12-24 06:22 GMT