??? ??????? ???????????

അപൂര്‍വ ഔഷധങ്ങളും കിഴങ്ങു വര്‍ഗങ്ങളുമായി ശില സന്തോഷ്

പൂര്‍വ്വ ഔഷധ സസ്യങ്ങളാലും അന്യം നിന്നുകൊണ്ടിരിക്കുന്ന കിഴങ്ങുവര്‍ഗങ്ങളാലും സമ്പുഷ്ടമാണ് ഈ വീടിന്റെ ഉദ്യാനവും പരിസരവും. അടൂരിനു സമീപം തൂവയൂര്‍ മാഞ്ഞാലി 'ശില' വീട്ടില്‍ ശില സന്തോഷ് ആണ് കൃഷിയിലൂടെ വിനോദസഞ്ചാരത്തിനു കൂടി വഴിതുറന്നിട്ടിരിക്കുന്നത്. പുരാവസ്തുക്കളും നാണയങ്ങളും ചിത്രപണികളും ശില്‍പ്പങ്ങളും പുരാതന പത്രങ്ങളും കാര്‍ട്ടൂണുകളും എല്ലാം ശേഖരിച്ച് വീട്ടില്‍ മ്യൂസിയം സ്ഥാപിച്ചതിനൊപ്പമാണ് കൃഷിയും അതിന്റെ ഭാഗമാക്കി സന്തോഷ് പുതിയ മാനങ്ങള്‍ സമൂഹത്തിന് സമ്മാനിച്ചത്. 490ല്‍പ്പരം ഔഷധസസ്യങ്ങളും 70 ല്‍പ്പരം കിഴങ്ങുവര്‍ഗ്ഗങ്ങളും ഇവിടെ ഉണ്ടെന്നു പറയുമ്പോള്‍ നാം അതിശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. അകില്‍, അങ്കോലം. മുള്ളമൃത്, നീലക്കൊടുവേലി, ചിലന്തിക്കിഴങ്ങ്,  കീരിക്കിഴങ്ങ്, ഗരുഡക്കൊടി, ഗരുഡപ്പച്ച, പഴുതാരപ്പച്ച, മൃതസഞ്ജീവനി,ഗുല്‍ഗുലു, ചങ്ങലംപരണ്ട, നാല് ഇനം റൗണ്ട് പരണ്ട, ഇരട്ട പരണ്ട, മുപ്പരണ്ട, ഒരു ദിവസം കൊണ്ട് കായ്ക്കുന്ന അന്നൂരിനെല്ല്, ജലസ്തംഭിനി, കരിമഞ്ഞള്‍, വാടാര്‍ മഞ്ഞള്‍, വെള്ള കസ്തൂരി മഞ്ഞള്‍, ലോകത്ത് ആദ്യമായി പേപ്പര്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച പാപ്പിറസ് ചെടി, ലോകത്തിലെ ഏറ്റവും വില കൂടിയ മരം ഊദ്, അര്‍ബുദത്തിന്‍ ഔഷധമായി  ഉപയോഗിക്കുന്ന അര്‍ബുദ നാശിനി, എലിച്ചുഴിയന്‍,  പൈന്‍ മരം, തൊണ്ടി, ഒലീവ്, ഷിംഷിബ വ്യക്ഷം, വള്ളിക്കിരിയാത്ത്. കര്‍പ്പൂരമരം, അകോരിചെടി, ഉത്ക്കണ്ഠകം, ചുവന്ന കറ്റാര്‍വാഴ, അയമോദകം, കറുത്ത ഇഞ്ചി, ചുവന്ന ഇഞ്ചി, അരുത, ഭൂതംകൊല്ലിമരം, കമ്പകം, മൂട്ടിപ്പഴം, ലോകത്തിലെ ഏറ്റവും വലിയ മാമി സപ്പോട്ട, കെപ്പല്‍, മരമുന്തിരി, ബയോബ (ലോകത്തിലെ ഏറ്റവും കൂടുതല്‍ വെള്ളം ശേഖരിക്കുന്ന വൃക്ഷം ) ലോകത്തിലെ ഏറ്റവും വലിയ മള്‍ബറി, ലോകത്തിലെ ഏറ്റവും വലിയ പാഷന്‍ ഫ്രൂട്ട്, വള്ളിക്കാഞ്ഞിരം, സോമലത, മരമഞ്ഞള്‍, സാമുദ്രപ്പച്ച, വള്ളിപ്പാല, നാഗ വയസ്, ഷാംപൂജിഞ്ചര്‍, അഴുകെണ്ണി, തൊഴുകെണ്ണി, ചതുര മുല്ല, ചോര പത്രി, താമരക്കൊടങ്ങല്‍, പാല്‍മുതുക്ക്, മധുര തുളസി, നാരങ്ങ തുളസി, വിക്‌സ് തുളസി, പാടക്കിഴങ്ങ്, എല്ലാറ്റി, മിറാക്കിള്‍ ഫ്രൂട്ട് ഇങ്ങനെ നിരവധി ഔഷധ സസ്യങ്ങളും മരങ്ങളുമാണ് ഇവിടെ സന്ദര്‍ശകരെ എതിരോല്‍ക്കുക. നൂറാന്‍ കിഴങ്ങ്, അരിക്കിഴങ്ങ്, ഉണ്ടമുക്കന്‍ കിഴങ്ങ്, എരുമ നൂറാന്‍ കിഴങ്ങ്, കടുവാ കയ്യന്‍കാച്ചില്‍, ശതാവരിക്കിഴങ്ങ്, ശീമചേമ്പ്, കറുത്ത ചേമ്പ്, ഊരാളി ചേമ്പ്, നനചേമ്പ്, പാല്‍ ചേമ്പ്, നീലക്കാച്ചില്‍, ഗന്ധകശാലക്കാച്ചില്‍, ഇഞ്ചിക്കാച്ചില്‍, മാട്ടുക്കാച്ചിക്കാ അടതാപ്പ് കാച്ചില്‍, മധുരക്കിഴങ്ങ്, ഗജേന്ദ്ര ചേന, നെയ്‌ച്ചേന, കാട്ടുചേന, ചോരക്കാച്ചില്‍, നൂലിക്കിഴങ്ങ്, കൊട്ടാരക്കര കപ്പ, മണിമല കപ്പ, വെട്ടിക്കവല കപ്പ... അങ്ങനെ കിഴങ്ങുവര്‍ഗ്ഗങ്ങളും ഒട്ടേറെ. മരുത്വാമല, അഗസ്ത്യ മല, കൊള്ളിമല, വയനാട്, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര തുടങ്ങി 10 സംസ്ഥാനങ്ങൡ നിന്ന് അവിടുത്തെ മണ്ണ് സഹിതം കൊണ്ടു വന്ന് ഇവിടെ നട്ടുപിടിപ്പിക്കുകയായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കരിയിലപൊടി, ചാണകപൊടി, മണ്ണിര കമ്പോസ്റ്റ്് എന്നിവ മാത്രമാണ് ഉണ്ടാക്കുന്നത്. ഇവയുടെ വിളവ് എടുക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് സൗജന്യമായി കാണുവാനുള്ള എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുന്നു ഈ ചെറുപ്പക്കാരന്‍. സ്വന്തം വീട് മ്യൂസിയമാക്കിയതിനും സൗജന്യ പ്രദര്‍ശനത്തിനും അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ശില സന്തോഷ് കാര്‍ഷിക രംഗത്തും ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമത്തിലാണ്.

Tags:    
News Summary - sila santhosh/agriculture/medicinal plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.