കന്നാട്ടുകുന്നിലെ ഔഷധ സസ്യ കലവറ

ത്യപൂർവ ഇനങ്ങളിലെ ഔഷധ സസ്യങ്ങളുടെ കലവറയാണ് അടൂർ കടമ്പനാട് കന്നാട്ടുകുന്ന് പാലവിളയിൽ വീട ്ടിൽ ഉണ്ണി സാമുവലി​​െൻറ ഔഷധസസ്യ തോട്ടം. പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന ചിന്തയും ഗാന്ധിയൻ ആശയങ്ങളുമാണ് ഉണ്ണി സാമുവലിനെ ഔഷധച്ചെടി പരിപാലകനാക്കി മാറ്റിയത്. തുവയൂർ മാഞ്ഞാലി ഗാന്ധിസ്​മാരക ഗ്രാമസേവ കേന്ദ്രത്തിെൻ്റ സെക്രട്ടറിയായിരിക്കുമ്പോൾ തൊട്ടടുത്തുള്ള ആയുർവേദ ആശുപത്രിയിൽ എത്തുന്ന രോഗികൾ ചികിൽസക്ക് ഔഷധ സസ്യങ്ങൾ തേടി അലയുന്നത് കണ്ടാണ് വീട്ടിൽ ഒരു ഔഷധത്തോട്ടം എന്ന ചിന്ത ഉയർന്നത്. ഇതിനൊപ്പം ശൈത്യകാലാവസ്​ഥയുള്ള ഇടങ്ങളിൽ ഹരിതഗൃഹക്രമീകരണത്തിലൂടെയും വരണ്ട പ്രദേശങ്ങളിൽ, മണ്ണില്ലാതെ പോഷക സമൃദ്ധമായ ലായനിയിൽ സസ്യങ്ങൾ കൃഷിചെയ്യുന്ന ഹൈേഡ്രാപോണിക്സ്​ വിദ്യയിലും തേനീച്ച വളർത്തലിലും വിജയം കൈവരിച്ചു. അലങ്കാരമത്സ്യ കൃഷിയുമുണ്ട്.
കന്നാട്ടുകുന്ന് പാലവിളയിൽ വീട്ടിലെ പുരയിടത്തിൽ ത്രിഫല, ത്രിഗന്ധി, ത്രിഗടു, നാൽപാമരം, ദശമൂലം, ദശപുഷ്പങ്ങൾ, ജന്മനക്ഷത്ര മരങ്ങൾ എന്നിവ എണ്ണത്തിലും ക്രമത്തിലും നട്ടു പരിപാലിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. മരമഞ്ഞൾ, തിപ്പലി, ബ്രി, ഓരില, പനികൂർക്ക, ഞെരിഞ്ഞിൽ, ചെത്തിക്കൊടുവേലി എന്നിങ്ങനെ പുതുതലമുറക്കു പരിചിതമല്ലാത്ത 400 ഇനങ്ങളിലുള്ള ഔഷധ ചെടികളാണ് 75 കാരനായ ഉണ്ണി സാമുവലിെൻ്റ വീട്ടുമുറ്റത്ത് സുഗന്ധം പരത്തുന്നത്. വീട്ടിലെത്തുന്ന സന്ദർശകർക്ക് രുദ്രാക്ഷവും ഭദ്രാക്ഷവും തമ്മിൽ തിരിച്ചറിയാനും തൊട്ടാവാടി മുതൽ കായച്ചെടി വരെ നേരിട്ടു കാണാനുമാകും. പ്രകൃതി സംരക്ഷണം മാതൃകയാക്കി അപൂർവയിനം വൃഷങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. വെള്ളക്കുന്തിരിക്കം, നീർമരുത്, നാഗദന്തി, നോനി, ഇൻസുലീൻ ചെടി എന്നിവയുമുണ്ട്.
Tags:    
News Summary - agriculture/medicinal plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.