സുഗന്ധദ്രവ്യങ്ങളുടെ നാടായ ഹൈറേഞ്ചില്‍ ‘സ്പൈസസ് പാര്‍ക്ക്’ മലയോര കര്‍ഷകരുടെ എക്കാലത്തെയും വലിയൊരു ആവശ്യമായിരുന്നു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഏലം, കുരുമുളക്, കാപ്പി, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക, ജാതിപത്രി, വാനില തുടങ്ങിയവ സംഭരിക്കാനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിറ്റഴിക്കാനും സ്പൈസസ് പാര്‍ക്ക് സഹായിക്കുമെന്ന തിരിച്ചറിവാണ് കര്‍ഷകരെ ആവശ്യത്തിന് പ്രേരിപ്പിച്ചത്. ഏറെ നാളത്തെ നിവേദനങ്ങള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ 2011 ഫെബ്രുവരി 13ന് പുറ്റടിയില്‍ സ്പൈസസ് പാര്‍ക്ക് തുറന്നു. സ്പൈസസ് ബോര്‍ഡിന്‍െറ നിയന്ത്രണത്തിലാണ് സ്പൈസസ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഏലക്കാ വ്യാപാരമാണ് കേന്ദ്രത്തില്‍ ഓരോദിവസവും ഇന്ന് നടക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ ഖജനാവിലേക്കും മുതല്‍ക്കൂട്ടാണ് ലക്ഷങ്ങള്‍ നികുതിയായി ലഭിക്കുന്ന ഈ വിപണി. ആഴ്ചയില്‍ എല്ലാ ദിവസവും ഇവിടെ ഇ-ലേലം നടക്കുന്നു. ദിവസം രണ്ട് ഏജന്‍സികളുടെ ലേലമാണ് നടന്നുവരുന്നത്. തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂരിലും ഇ-ലേലം നടക്കുന്നുണ്ട്.
മലയോര കര്‍ഷകരുടെ പ്രതീക്ഷ
ഏലം, കുരുമുളക്, കാപ്പി എന്നിവ ഗ്രേഡ് തിരിക്കുന്നതിനും കേടുകൂടാതെ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെക്കുന്നതിനും സഹായകരമായ സംഭരണ കേന്ദ്രങ്ങള്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്‍പന്നങ്ങള്‍ക്ക് വില കുറയുന്ന സമയത്ത് പാര്‍ക്കില്‍ സംഭരിച്ച കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഈടില്‍ ബാങ്കില്‍നിന്ന് വായ്പ ലഭിക്കുന്നതിനും വില കൂടുമ്പോള്‍ ഉല്‍പന്നം വിറ്റ് വായ്പ തിരിച്ചടക്കുന്നതിനും വേണ്ട ക്രമീകരണങ്ങളുമുണ്ട്. ഏല കര്‍ഷകര്‍ക്കാണ് കൂടുതല്‍ പ്രയോജനം . ഏലക്കാ ഗ്രേഡ് തിരിക്കുന്നതിന് അത്യാധുനികമായ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
സമീപഭാവിയില്‍ വിദേശരാജ്യങ്ങളില്‍നിന്ന് ടൂറിസ്റ്റുകള്‍ക്ക് ഇവിടെവന്ന് താമസിക്കാനും സുഗന്ധദ്രവ്യങ്ങളുടെ ഉല്‍പാദനവും തരംതിരിക്കലും കണ്ടുപഠിക്കാനും ഗവേഷണം നടത്താനും സഹായകരമായ രീതിയില്‍ താമസം, ഭക്ഷണം, പഠനം എന്നിവക്കുള്ള പ്രത്യേക ക്രമീകരണങ്ങളും പാര്‍ക്കില്‍ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.