മരച്ചീനി കഴിക്കുന്നത് കാന്‍സറിനെ പ്രതിരോധിക്കുമെന്ന് മുന്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍. ഹേലി. കേന്ദ്രകിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന തൃക്കാര്‍ത്തിക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മരച്ചീനി മുഖ്യആഹാരമായി കഴിക്കുന്ന ചില ആഫ്രിക്കന്‍ മേഖലകളില്‍ കാന്‍സറിന്‍െറ സാധ്യത തുലോം കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മരിച്ചീനി കഴിച്ച് കാന്‍സര്‍ ഭേദപ്പെട്ട വിവരം ശ്രീലങ്കയിലെ മെഡിക്കല്‍ ഡോക്ടര്‍ ജയസൂര്യ വെളിപ്പെടുത്തിയിരിക്കുന്നു. നൈരീജിയ നടത്തിയ പഠനത്തില്‍നിന്ന് വ്യക്തമായത് മരച്ചീനി ഇലയില്‍നിന്ന് വേര്‍തിരിച്ചെടുത്ത രാസവസ്തുക്കള്‍ക്ക് പ്രോസ്റ്റേറ്റ്, ബ്ളാഡര്‍ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടത്തെിയിട്ടുണ്ട്. മരച്ചീനിയില്‍, വിശേഷിച്ചും ഇലകളിലും കിഴങ്ങിന്‍െറ തൊലികളിലും കാണുന്ന ലിനാമരിന്‍, ലോട്ടോസ്ട്രാലിന്‍ എന്നീ രണ്ടു രാസസംയുക്തങ്ങളാണ് കാന്‍സറിന് എതിരെ പ്രതിരോധിക്കുന്നത്. കേരളത്തിന്‍െറ തനതുവിളയായ മരച്ചീനിയുടെ അനന്തസാധ്യതകളെക്കുറിച്ച് വളരെ വിശദമായി പഠിക്കാന്‍ സമാന ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഹേലി അഭ്യര്‍ഥിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. കിഴങ്ങു ഗവേഷണകേന്ദ്ര ഡയറക്ടര്‍ ഡോ. എസ്.കെ. ചക്രബര്‍ത്തി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.