കണ്ടിട്ടുണ്ടോ കാട്ടുകോവല്‍

ണ്ട് നിരവധി രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിച്ചിരുന്ന അപൂര്‍വയിനം ഒൗഷധസസ്യമായ കാട്ടുകോവല്‍ ചാലക്കുടിക്കടുത്ത കോടശേരിയിലെ സെറ്റില്‍മെന്‍റ് കുന്നില്‍നിന്നും കണ്ടത്തെി. വനാന്തരങ്ങളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. കാരക്കായ എന്നും ഇതിനെ പറയാറുണ്ട്. അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ സസ്യം പണ്ട് വീട്ടുപറമ്പുകളില്‍ സുലഭമായിരുന്നു. വള്ളിപോലെ നിലത്ത് പടര്‍ന്ന് പന്തലിക്കുന്ന ഈ സസ്യത്തിന്‍െറ എല്ലാ ഭാഗങ്ങളും ഒൗഷധമായി ഉപയോഗിക്കാം. ഇതിന്‍െറ കിഴങ്ങാണ് അത്യുത്തമം. മധുരക്കിഴങ്ങിന്‍െറ രൂപമുള്ള ഇത് മൂത്രത്തില്‍ പഴുപ്പിന് ഇത് അത്യുത്തമമാണ്. നാടന്‍ കുത്തരിക്കഞ്ഞിയില്‍ ഈ കിഴങ്ങ് ജീരകം ചേര്‍ത്ത് കഴിച്ചാല്‍ എത്രകാലപ്പഴക്കമുള്ള മൂത്രത്തില്‍ പഴുപ്പും ഇല്ലാതാകുമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.