??????? ????????? ???????

കഞ്ഞിക്കുഴിയിലെ പച്ചക്കറിപ്പെരുമ

ആലപ്പുഴ ജില്ലയിലെ ഈ വര്‍ഷത്തെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട കഞ്ഞിക്കുഴി സ്വദേശി വി.പി. സുനില്‍ നന്ദി പറയുന്നത് തന്നെ തേടിയത്തെിയ അസുഖത്തിനാണ്. അന്ന് പച്ചക്കറി മാത്രം കഴിക്കാന്‍ പറഞ്ഞ ഡോക്ടറോടാണ്. വര്‍ഷങ്ങള്‍ മുമ്പ് കയര്‍ത്തൊഴിലാളിയായിരുന്ന സുനില്‍ ഹൃദയസംബന്ധമായ അസുഖം വന്നതിനത്തെുടര്‍ന്നാണ് ഡോക്ടറെ കാണാനത്തെിയത്. പച്ചക്കറി കഴിക്കാനാവശ്യപ്പെട്ടപ്പോള്‍ സുനില്‍ പാട്ടഭൂമി പച്ചക്കറിത്തോട്ടമാക്കി. മനസ്സറിഞ്ഞ് അധ്വാനിച്ചപ്പോള്‍  പയറും വെള്ളരിയും വെണ്ടയും ചീരയും കനിഞ്ഞനുഗ്രഹിച്ച് വിളവ് തന്നു. ഇപ്പോഴിതാ അവാര്‍ഡിന്‍െറ പൊലിമയും സുനിലിനെതേടിയത്തെി.
നാട്ടിലെ സുഹൃത്തുക്കളെയും കൂട്ടി ഫാര്‍മേഴ്സ് ക്ളബ് രൂപവത്കരിച്ച് മായിത്തറ വെട്ടിക്കാട് പാടശേഖരത്തില്‍ അഞ്ചേക്കര്‍ ഭൂമി പാട്ടത്തിനെടുത്തായിരുന്നു ആദ്യകൃഷി. പച്ചക്കറികള്‍ മാത്രമായിരുന്നു കൃഷി. വിളവെടുപ്പ് വന്‍വിജയമായതോടെ മറ്റെല്ലാം മാറ്റിവെച്ച് മുഴുവന്‍ സമയ കര്‍ഷകനായി സുനില്‍ മാറി.ഇപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള ഒരേക്കര്‍ ഭൂമിയിലാണ് കൃഷി. പാവല്‍, പീച്ചില്‍, പടവലം, വെണ്ട, മുളക്, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറികളാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പച്ചിലവളം, കോഴിവളം, ചാണകം, വേപ്പ്- കശുവണ്ടി പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങളാണ്  ഉപയോഗിക്കുന്നത്. കീടനാശിനിയായി വേപ്പെണ്ണ മിശ്രിതവും. കീടനാശിനി തളിക്കാത്ത പച്ചക്കറിയായതിനാല്‍ വിളവെടുപ്പ് കഴിഞ്ഞാല്‍ മണിക്കൂറിനകം പച്ചക്കറികളെല്ലാം വിറ്റഴിയും. ആവശ്യക്കാര്‍ക്ക് പച്ചക്കറി  വീട്ടിലത്തെിച്ചുകൊടുക്കുകയാണ്.  കഞ്ഞിക്കുഴി പഞ്ചായത്തില്‍ മുന്‍ വികസനകാര്യ സ്റ്റാന്‍്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു സുനില്‍. ഇപ്പോഴും പാര്‍ട്ടിപ്രവര്‍ത്തനം ഉണ്ടെങ്കിലും കൃഷിക്കാണ് മുന്‍ഗണന.

ചീര വിളവെടുപ്പില്‍ സുനില്‍
 


കൃഷി ഒരിക്കലും നഷ്ടം വരുത്തുന്ന കച്ചവടമല്ളെന്നാണ് സുനില്‍ പറയുന്നത്. കൃഷി ചെയ്യാന്‍ താല്‍പര്യവും ക്ഷമയം ഉണ്ടെങ്കില്‍ ആര്‍ക്കും കൃഷി ചെയ്യാം. നല്ല വരുമാനമുണ്ടാക്കാവുന്ന ഉപജീവന മാര്‍ഗ്ഗം കൂടിയാണ് കൃഷി. കൃത്യമായി പരിപാലിച്ചാല്‍ നൂറുമേറി വിളവ് കൊയ്യാമെന്നാണ് തന്‍്റെ കൃഷിയുടെ രഹസ്യമെന്ന് സുനില്‍ പറയുന്നു. സുനിലിന്‍്റെ കാര്‍ഷിക ജീവിതത്തിന് പിന്തുണയുമായി ഭാര്യ റോഷ്നി ഒപ്പമുണ്ട്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍്റാണ് ഇപ്പോള്‍ റോഷ്നി.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.