??????? ????? ???????????????????????????

സു​നി​ത ബീ​വി​യു​ടെ കൃ​ഷി​പാ​ഠ​ങ്ങ​ൾ​ക്ക്​  നൂ​റ​ു​മേ​നി വി​ള​വി​െൻറ തി​ള​ക്കം

മസ്കത്ത്: ചെറുപ്പം മുതലേ മനസ്സിൽ പതിഞ്ഞ കൃഷിപാഠങ്ങൾക്ക് ഒാരോ വർഷവും നൂറുമേനി വിളവിെൻറ തിളക്കം ലഭിക്കുന്ന ആഹ്ലാദത്തിലാണ് സുവൈഖിൽ താമസിക്കുന്ന തൃശൂർ കൊടുങ്ങല്ലൂരുകാരിയായ സുനിത ബീവി. ഇവരുടെ വില്ലയിലെ അടുക്കളത്തോട്ടത്തിൽ നട്ടുവളർത്താത്ത പച്ചക്കറികളില്ല. വിളഞ്ഞുനിൽക്കുന്ന ഏഴിനം തക്കാളിെത്തെകളാണ് തോട്ടത്തിെൻറ പ്രധാന ആകർഷണം. മറ്റു പച്ചക്കറികളും പൂക്കളും തോട്ടത്തിെൻറ അഴക് വർധിപ്പിക്കുന്നു. ജന്മദേശമായ ആലുവ വെളിയത്തുനാട്ടിലെ   വീട്ടിൽനിന്നുംപിതാവാണ്   കൃഷിയുടെ ബാലപാഠങ്ങൾ സുനിതയെ പഠിപ്പിച്ചത്.
വിവാഹത്തിന് ശേഷം 28 വർഷം മുമ്പ് ഒമാനിലേക്ക് വന്നപ്പോഴും പച്ചപ്പിനോടുള്ള താൽപര്യം കൈവിട്ടില്ല. ആദ്യകാലത്ത് ഫ്ലാറ്റിലായിരുന്നു താമസമെന്നതിനാൽ കൃഷിക്ക് അവസരം ഉണ്ടായിരുന്നില്ല. പിന്നീട് വില്ലയിലേക്ക് മാറിയതോടെയാണ് മണ്ണിനോടുള്ള പ്രണയം പുറത്തെടുത്തത്. ഏതാനും വർഷം മുമ്പാണ് കൃഷി വിപുലമാക്കിയത്. ആറുവർഷം മുമ്പ് ജർമനിയിൽനിന്ന് ഭർത്താവും ഷാഹി ഫുഡ്സ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അഷ്റഫ്  ചെറി തക്കാളിയുടെ വിത്തുകൊണ്ടുവന്നതോടെയാണ് കൃഷി ആവേശമായി മാറിയതെന്ന് സുനിത പറയുന്നു. പിന്നീട് കിട്ടാവുന്നിടത്തുനിന്നെല്ലാം പച്ചക്കറി വിത്തുകളും ചെടികളുമെല്ലാം എത്തിച്ചു. ഓരോ തവണ നാട്ടിൽനിന്നെത്തുേമ്പാഴും പുതിയ ചെടികളുടെയും പച്ചക്കറികളുടെയും വിത്തുകളും തൈകളുമൊക്കെയാണ് കൊണ്ടുവരാറുള്ളത്. ചെറി തക്കാളി, പ്ലം തക്കാളി, ചുവന്ന തക്കാളി, മഞ്ഞ തക്കാളി, ഒാവൽ രൂപത്തിലുള്ള തക്കാളി, വലിയ തക്കാളി, ചെറിയ തക്കാളി എന്നിവ ഇവരുടെ തോട്ടത്തിൽ സമൃദ്ധമായുണ്ട്. 
പടവലങ്ങ, ചീര, പീച്ചിങ്ങ, പയർ, കാബേജ്, മുളക്, കറ്റാർ വാഴ തുടങ്ങിയവക്ക് പുറമെ ഉരുളക്കിഴങ്ങും ഉള്ളിയും നെല്ലുംവരെ പരീക്ഷിച്ചു.  പരീക്ഷണങ്ങൾ വിജയിക്കുകയും ചെയ്തു. പടവലം, മത്തങ്ങ, കാരറ്റ്, വെള്ളരി എന്നിവയും വിവിധ സീസണുകളിൽ ഇവിടെ വിളയും. വെളുത്തുള്ളി ചതച്ചരച്ച് ചെടികളിൽ ഒഴിച്ചാണ് കീടങ്ങളെ ഒാടിക്കുന്നത്. ഒമാനിലെ മണ്ണ് എല്ലാ കൃഷികൾക്കും യോജിച്ചതാണെന്ന് സുനിത പറയുന്നു.  
ഇവിടെ എന്തു വിത്തിട്ടാലും പൊടിക്കും. പച്ചക്കറിത്തോട്ടത്തിെൻറ ഒരു ഭാഗത്ത് കഴിഞ്ഞ വർഷങ്ങളിൽ നെല്ല് നട്ടിരുന്നു. വളപ്പിൽ വെള്ളം കെട്ടിനിർത്തി പ്രത്യേക ക്രമീകരണം ഒരുക്കിയാണ് നെല്ല് നട്ടത്. കതിരുകൾ തലപൊക്കിയിരുന്നെങ്കിലും പക്ഷികളാണ് ആ വർഷം നെല്ല് വിളവെടുത്തത്. ഡിസംബർ മുതൽ മേയ് വരെയാണ് പ്രധാന സീസൺ. 
ഇൗ സമയത്ത് കടകളിൽനിന്ന് ഇവർ പച്ചക്കറി വാങ്ങാറില്ല. സുനിതക്ക് പിന്തുണയുമായി ഭർത്താവ് അഷ്റഫിനൊപ്പം മക്കളായ ഷമീനയും ഷാഹിനയും അബ്ദുൽ റഹ്മാനും ഫാത്തിമ സഹ്റയും മരുമക്കളായ ഷിയാസും നബീലും ഉണ്ട്.  
ഷെമീനയുടെ മകളായ യു.കെ.ജി വിദ്യാർഥിനി ഷെഹ്സിൻ ആയിശക്കും വല്യുമ്മയുടെ കൃഷിയോടുള്ള ഇഷ്ടം പകർന്നുകിട്ടിയിട്ടുണ്ട്. വൈവിധ്യമാർന്ന ചെടികളും പച്ചക്കറികളുമൊക്കെയായി അടുക്കളത്തോട്ടം വേറിട്ടതാക്കാനുള്ള ആലോചനകളിലാണ് സുനിത ബീവി ഇപ്പോൾ. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.