സഗീറിന്‍െറ വീട്ടുവളപ്പ് നിറഞ്ഞ് പൊട്ടുവെള്ളരി

പാടശേഖരങ്ങളില്‍ മാത്രം കണ്ടുവരുന്ന പൊട്ടുവെള്ളരിത്തോട്ടം വീട്ടുവളപ്പിലും സമൃദ്ധം.തൃശൂര്‍ ജില്ലയിലെ കോണത്തുകുന്ന് ചിരട്ടക്കുന്ന് ചീനിക്കാപ്പുറത്ത് മുഹമ്മദ് സഗീറിന്‍െറ വീട്ടുവളപ്പിലെ ഒന്നര ഏക്കറിലാണ്് പൊട്ടുവെള്ളരി സമൃദ്ധമായി വളര്‍ന്നത്. ജൈവവളം മാത്രം ഉപയോഗിച്ചാണ് സഗീര്‍ കൃഷിചെയ്തത്. 20 വര്‍ഷം പ്രവാസജീവിതം നയിച്ച സഗീര്‍ നാട്ടില്‍ സ്ഥിര താമസമാക്കിയ ശേഷമാണ് കൃഷിയില്‍ സജീവമായത്. പയര്‍, പടവലം, കോവക്ക, വെണ്ടക്ക എന്നിവയും കൃഷിചെയ്യുന്നുണ്ട്. വീട്ടാവശ്യത്തിനുള്ളത് എടുത്ത് ബാക്കി ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും കൊടുക്കാറാണ് പതിവ്. ഹൈബ്രിഡ് നാടന്‍ തൈകളും വിത്തുകളും പ്രദര്‍ശിപ്പിക്കാനും വില്‍പന നടത്തുന്നതിനും വേണ്ടി വെള്ളാങ്ങല്ലൂരില്‍ ഗ്രീന്‍ ലീവ്സ് എന്ന പേരില്‍ ഒരു നഴ്സറിയും നടത്തുന്നുണ്ട്. നൂറില്‍പരം വൈവിധ്യമാര്‍ന്ന വ്യത്യസ്ത തൈകളും വിത്തുകളും ഇവിടെയുണ്ട്. ഭാര്യ ജാസ്മിന്‍ കൃഷിയിലും പശുപരിപാലനത്തിലും സഗീറിനെ സഹായിക്കുന്നു. എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിങ് ബിരുദധാരിയായ മകന്‍ സജാദ് ഷെമീറും ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ മുംതാസും വള്ളിവട്ടം ഉമരിയ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ ആമിനാബിയും പിന്തുണയുമായി ഒപ്പമുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.