പൂക്കാലം വിരുന്നത്തെിയ സ്കൂള്‍

തൃശൂര്‍ ജില്ലയിലെ പുതുക്കാടിനടുത്ത് ചെങ്ങാലൂര്‍ സെന്‍റ് മേരീസ് ഹൈസ്കൂള്‍ അങ്കണത്തില്‍ വസന്തം വിരുന്നത്തെിയ പ്രതീതിയാണ്. സ്കൂള്‍ മുറ്റത്തെ പതിനഞ്ച് സെന്‍്റ് സ്ഥലത്ത് നിറയെ വിരിഞ്ഞുനില്‍ക്കുന്ന ചെണ്ടുമല്ലി പൂക്കള്‍ ! സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും വാണീജ്യാടിസ്ഥാനത്തില്‍ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് വേള വിദ്യാര്‍ഥികള്‍ക്ക് ആഘോഷമായി. ആദ്യവിളവെടുപ്പില്‍ 75 കിലോ പൂക്കള്‍ ഇവര്‍ വിപണിയിലത്തെിച്ചു.

വെള്ളാനിക്കര ഹോള്‍ട്ടികള്‍ച്ചര്‍ കോളേജില്‍ വികസിപ്പിച്ചെടുത്ത പുതിയ ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട വിത്താണ് ഉപയോഗിച്ചത്. വിത്തുപാകി 105 ദിവസം കുട്ടികള്‍ ചെടികളെ പരിപാലിച്ചുകാത്തിരുന്നു. ഒടുവില്‍, മഞ്ഞ, വെള്ള നിറങ്ങളില്‍ പൂക്കള്‍ മിഴിതുറന്നു. ആദ്യകൃഷിയുടെ വിജയത്തില്‍ ഉത്സാഹഭരിതരാണ് ഇവിടത്തെ കുട്ടികള്‍. പൂ കൃഷിയുടെ വിളവെടുപ്പുദിവസം തന്നെ ശീതകാല പച്ചക്കറിയുടെ കൃഷിയുടെ ഉദ്ഘാടനവും നടന്നു. സ്കൂളിലെ ഇക്കോ ക്ളബാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.