ലപ്പുറം ജില്ലയിലെ  കോട്ടക്കല്‍ പറപ്പൂരിലെ മുഹമ്മദ് കുട്ടി എന്ന കുട്ടിക്ക,  ബാങ്കിന്‍െറ സി.ഇ.ഒ ആണ്. ആളും സ്ഥലവും ഒന്നും വേണ്ടാത്ത , സ്വന്തം വീട് തന്നെ ബാങ്കാക്കിയ ഒരാള്‍. പണമിടപാടല്ല, ബാങ്കില്‍. പകരം വിത്താണ്. വിത്തുബാങ്ക് എന്ന ആശയം ലാഭേഛയേതുമില്ലാതെ നടത്തുന്ന കുട്ടിക്ക ഫേസ് ബുക്കിലെ കാര്‍ഷിക ഗ്രൂപ്പുകളുടെ തലതൊട്ടപ്പനാണ്. അടുക്കളത്തോട്ടം എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ശില്‍പി. ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ പിളര്‍ന്ന് പുതിയത് ഏറെ ഉണ്ടായെങ്കിലും കുട്ടിക്കയുടെ ഫേസ് ബുക്കിലെ വിത്ത് ബാങ്ക് എന്ന ആശയവും പ്രവര്‍ത്തനവും ഇന്നും സജീവം. ഫേസ്ബുക്ക് കാര്‍ഷിക കൂട്ടായ്മയില്‍ 75,100 ലേറെ പേര്‍ അംഗങ്ങളുടെ പിന്‍ബലം ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.

 

വിത്ത് ബാങ്ക്

കൃഷിയോട് താല്‍പര്യമുള്ളവര്‍ ‘അടുക്കളത്തോട്ടം’ ഗ്രൂപ്പില്‍ അംഗങ്ങളായി വിത്തുകള്‍ ആവശ്യപ്പെടാം.സ്വന്തം വിലാസമെഴുതിയ കവര്‍ അയക്കണമെന്ന് മാത്രം. ലഭ്യതയനുസരിച്ച് സൗജന്യമായി കുട്ടിക്ക  വിത്തുകള്‍ അയച്ചുകൊടുക്കും. വിത്തുകള്‍ എവിടെ നിന്ന് എന്നതിലാണ് ബാങ്കിങിന്‍െറ ഇടപാട് വഴിയുള്ളത്.  കുട്ടിക്കയുടെ കൈയില്‍ നിന്ന് വിത്ത് വാങ്ങി കൃഷിചെയ്തവര്‍ ഇരട്ടിയും പകുതിയുമൊക്കെയായി അയച്ചുകൊടുക്കുന്ന വിത്തുകളാണ് മൂലധനം. ഇവരില്‍ നിന്നുള്ള വിത്തുകള്‍ പുതിയ കര്‍ഷകര്‍ക്ക് അയച്ചുകൊടുക്കുമ്പോള്‍ വക്കുന്ന നിബന്ധനയും ഇതുതന്നെ. വിളവെടുത്ത് കഴിഞ്ഞ് വിത്തായി തിരിച്ചുതരണം എന്ന്. ഇത്തരത്തില്‍ വിത്തുകള്‍ കൈമാറ്റം ചെയ്യുകയാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ.

നേരമ്പോക്ക് കാര്യമായപ്പോള്‍

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന്  2004ല്‍ വി.ആര്‍.എസ്. എടുത്തത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ ബ്ളോഗെഴുത്തിലൂടെ സജീവമായതിന് ശേഷം 64ാം വയസ്സില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി. കൃഷിയിലുള്ള താല്‍പര്യം കൂടുതല്‍ സൗഹൃദങ്ങളെ സൃഷ്ടിച്ചു. ഫേസ്ബുക്കിലെ കൃഷി (അഗ്രികള്‍ചര്‍) എന്ന ആദ്യ കൃഷിക്കൂട്ടായ്മയില്‍ അഞ്ചാമത്തെ അംഗമായത് അങ്ങനെയാണ്. തുടര്‍ന്ന് അടുക്കളത്തോട്ടം എന്ന ഗ്രൂപ്പ് 2013ല്‍ തുടങ്ങി. അങ്ങയൊണ് കുട്ടിക്ക സ്വന്തം വിത്ത് ബാങ്ക് എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഉത്തരവാദിത്തത്തോടെ വിത്തുകള്‍ കൈപ്പറ്റുന്നത് ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തും. കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുപോലും വിത്ത് തേടിയുള്ള കത്തുകള്‍ കുട്ടിക്കയെ തേടിയത്തെി. കേരളത്തിനകത്തും പുറത്തും കൂട്ടായ്മകള്‍ നടത്തി. അംഗങ്ങള്‍ കൂടിയതോടെ  കൂടുതല്‍ അഡ്മിനുകളായി. ഇന്ന് 13 അഡ്മിനുകള്‍ ഗ്രൂപ്പിലുണ്ട്. 75000 അംഗങ്ങള്‍ കവിഞ്ഞതോടെ അടുക്കളത്തോട്ടം എന്ന പേരില്‍ രണ്ടാമത് ഫേസ്ബുക്ക് പേജും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ ആദ്യകാലത്ത് അടുക്കളത്തോട്ടത്തില്‍ സഹകരിച്ചവര്‍ മാറിപ്പോയി വേറെ കൃഷിഗ്രൂപ്പുകള്‍ തുടങ്ങി. ഇന്ന് 25 ലേറെ കൃഷിഗ്രൂപ്പുകള്‍ ഫേസ്ബുക്കിലുണ്ട്. 

 

കത്തും വിത്തും 

പണിയില്ളെന്ന് നാം പരിതപിക്കുന്ന പോസ്റ്റ്മാന് ഇതൊരു പണിയാണ്. എന്നും പത്തോ ഇരുപതോ കവറുകള്‍ കുട്ടിക്കയെ തേടിയത്തെുന്നത് കൈമാറേണ്ടേ. കൊറിയറുകളെ ഉപേക്ഷിച്ച് പോസ്റ്റല്‍ വകുപ്പിന് താങ്ങാണ് ഇദ്ദേഹമൊരുക്കിയ വിത്തുബാങ്ക്. തേടിയത്തെുന്ന കത്തുകളുടെ ആവശ്യം ഏറെക്കുറെ ഒന്നുതന്നെ. വിത്തുകള്‍ ആവശ്യമുണ്ട്. ലഭ്യമായാല്‍ ഉടനെ അയക്കുമല്ളോ....ആരെയും അത്രയധികം നിരാശപ്പെടുത്തിയിട്ടില്ല, കുട്ടിക്ക. മിക്കവാറും എല്ലാ ദിവസവും വിത്തുകവറുകളുണ്ടാകും പോസ്റ്റ്ചെയ്യാന്‍.  വലിയ കര്‍ഷകനൊന്നുമല്ളെങ്കിലും അത്യാവശ്യം മട്ടുപ്പാവ് കൃഷിയുണ്ട് ഇദ്ദേഹത്തിന്. ജൈവകൃഷി തന്നെയാണ് ഇദ്ദേഹം പ്രോത്സാഹിപ്പിക്കുന്നത്. ‘‘അയച്ചുകൊടുത്ത വിത്ത് ആരെങ്കിലും നട്ടുവളര്‍ത്തി എന്നറിയുമ്പോള്‍ സന്തോഷമാണ്. അത് കറിവെച്ച് കഴിച്ചുവെന്നറിയുമ്പോള്‍ സദ്യകഴിച്ച സംതൃപ്തിയും’’- കുട്ടിക്ക പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.